മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ അധ്യാപക ഒഴിവുകൾ
|
പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം ശ്രീ അയ്യങ്കാളി മോഡൽ റസിഡൻഷ്യൽ സ്‌പോർട്സ് സ്‌കൂളുകളിലെ നിലവിലുള്ള അധ്യാപക ഒഴിവുകൾ സ്ഥലംമാറ്റം മുഖേന നികത്തുന്നതിന് സർക്കാർ സ്‌കൂളുകളിൽ ജോലി നോക്കുന്ന താൽപര്യമുള്ള അധ്യാപകർക്കായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ ആഗസ്റ്റ് 24ന് കൂടിക്കാഴ്ച നടത്തുന്നു. താൽപ്പര്യപ്പെടുന്ന അധ്യാപകർ അന്നേ ദിവസം രാവിലെ 8 മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ എത്തിച്ചേരണം. ഇതുമായി ബന്ധപ്പെട്ട സർക്കുലറും വിശദവിവരങ്ങളും, അപേക്ഷാഫോമും, വേക്കൻസി റിപ്പോർട്ടും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽ (www.education.kerala.gov.in) ലഭിക്കും.
താത്കാലിക റിസർച്ച് സ്റ്റാഫ്
തൃശൂർ ഗവൺമെന്റ് എൻജിനിയറിങ് കോളേജിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ എൻആർബി ഫണ്ടഡ് പ്രൊജക്ടിലേക്കു റിസർച്ച് സ്റ്റാഫിനെ നിയമിക്കുവാൻ അപേക്ഷകൾ ക്ഷണിച്ചു.
യോഗ്യത: ബി.ടെക്, എം.ടെക്. കൂടുതൽ വിവരങ്ങൾക്ക് കോളേജ് വെബ്സൈറ്റ് (www.gectcr.ac.in) സന്ദർശിക്കുക. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 2024 ആഗസ്റ്റ് 24.
റിസർച്ച്ഫെലോ താൽക്കാലിക ഒഴിവ്
കേരള സർക്കാരിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം ശാന്തിനഗറിൽ പ്രവർത്തിച്ചുവരുന്ന പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽ റിസർച്ച് ഫെലോയുടെ താൽക്കാലിക ഒഴിവ്.
കരാർ അടിസ്ഥാനത്തിലുള്ള നിയമന കാലാവധി ഒരു വർഷമായിരിക്കും. പ്രതിമാസ്വേതനം 20,000 രൂപ.
മാനവിക വിഷയങ്ങളിൽ 50 ശതമാനത്തിൽ കുറയാതെയുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രായം 2024 ജനുവരി 1 ന് 35 വയസ് കവിയുവാൻ പാടില്ല. എസ്.സി, എസ്.ടി, ഒബിസി, ഭിന്നശേഷി വിഭാഗത്തിലുള്ളവർക്ക് പ്രായപരിധിയിൽ ഇളവ് ഉണ്ട്. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ഭാഷാ പരിജ്ഞാനവും, കമ്പ്യൂട്ടർ പരിജ്ഞാനവും അഭിലഷണീയമായ യോഗ്യതകളാണ്. പ്രോജക്ടുകളിലും, ഗവേഷണ പ്രവൃത്തികളിലുമുള്ള പരിചയം അധിക യോഗ്യതയായി പരിഗണിക്കും. താല്ലര്യമുള്ളവരുടെ അപേക്ഷ 2024 ആഗസ്റ്റ് 31 ന് വൈകുന്നേരം 5 മണിക്ക് മുൻപ് വിശദമായ ബയോഡാറ്റയും, പ്രായം, വിദ്യാഭ്യാസയോഗ്യത, പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം താഴെപ്പറയുന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്.
വിശദാംശങ്ങൾക്ക്: www.ipaffairs.org.
വിദേശത്ത് പഠിക്കണോ? പണം സർക്കാർ തരും|ഓവർസീസ് സ്കോളർഷിപ്പിന് അപേക്ഷിക്കാം
എല്‍.പി.എസ്.ടി തസ്തികയിൽ അധ്യാപകർ
കുഴിമണ്ണ ചുള്ളിക്കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എല്‍.പി.എസ്.ടി തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം ആഗസ്റ്റ് 17ന് രാവിലെ 10ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് ഹെഡ്മാസ്റ്റര്‍ അറിയിച്ചു.
പോളിടെക്‌നിക് കോളേജില്‍. അസി. പ്രൊഫസര്‍ നിയമനം
പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളേജില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഫിസിക്‌സ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഫിസിക്‌സില്‍ ബിരുദാനന്തര ബിരുദവും യുജിസി നെറ്റ്/ പി.എച്ച്.ഡിയുമാണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഈ മാസം 19ന് രാവിലെ 10ന് വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി പോളിടെക്‌നിക് കോളേജില്‍ നടക്കുന്ന അഭിമുഖത്തിന് നേരിട്ടെത്തുക.
നിലമ്പൂര്‍ ഗവ. കോളേജില്‍ അതിഥി അധ്യാപക നിയമനം
നിലമ്പൂര്‍ ഗവ. കോളേജില്‍ ജ്യോഗ്രഫി വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം ആഗസ്റ്റ് 22ന് രാവിലെ 10.30ന് കോളേജില്‍ വെച്ച് നടത്തുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ്, കോഴിക്കോട് ഉപവകുപ്പ് കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത PG , NET യോഗ്യതയുള്ള ഉദ്യാഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ഫോണ്‍- 04931-260332
ജൂനിയര്‍ റസിഡന്റ്: ബി.ഡി.എസ് ബിരുദധാരികള്‍ക്ക് അവസരം
മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജിലെ ഡെന്റല്‍ വിഭാഗത്തില്‍ ജൂനിയര്‍ റസിഡന്റ് തസ്തികയിലെ ഒഴിവിലേക്ക് ബി.ഡി.എസ് ബിരുദധാരികളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
ശമ്പളം: പ്രതിമാസം 52000 രൂപ.
പരമാവധി ഒരു വര്‍ഷത്തേക്കാണ് നിയമനം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് 21ന് വൈകുന്നേരം അഞ്ചിന് മുന്‍പായി [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷ നല്‍കണം.
ഓറല്‍ ആന്‍ഡ് മാക്‌സിലോഫേഷ്യല്‍ സര്‍ജറിയില്‍ പി.ജി യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും പ്രവര്‍ത്തിപരിചയമുള്ളവര്‍ക്കും മുന്‍ഗണന.
വിവിധ അധ്യാപക ഒഴിവ്
തിരുവനന്തപുരത്ത് എയ്ഡഡ് സ്കൂളിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്. എച്ച്.എസ്.ടി മലയാളം വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥിക്കായ് (കാഴ്ചപരിമിതി-1) സംവരണം ചെയ്ത തസ്തികയിൽ, മലയാളത്തിൽ ബിരുദം, ബി.എഡ്. / ബിടി / എൽ.ടി, യോഗ്യത പരീക്ഷ വിജയം അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്കാണ് അവസരം.
ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥിക്കായ് (കാഴ്ച പരിമിതി -1) സംവരണം ചെയ്ത് തസ്തികയിൽ ഹിന്ദി ബിരുദമുള്ളവർക്കാണ് അവസരം. യോഗ്യത പരീക്ഷ അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം.
യു.പി സ്കൂൾ ടീച്ചർ വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥിക്കായ് (കേൾവിക്കുറവ് -1) സംവരണം ചെയ്ത് തസ്തികയിൽ, ടി.ടി.സി, ഡി.എഡ് അല്ലെങ്കിൽ എതെങ്കിലും ഒരു വിഷയത്തിൽ ബിരുദവും ബി.എഡ് വിജയവും, യോഗ്യത പരീക്ഷ വിജയം അല്ലെങ്കിൽ തത്തുല്യം ഉള്ളവർക്ക് അവസരമുണ്ട്. 18 നും 40 നുമിടയിലാവണം പ്രായം. ഭിന്നശേഷിക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ 20 നകം പേര് രജിസ്റ്റർ ചെയ്യണം.
ഇൻസ്ട്രക്ടർ ഒഴിവ്
കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ കൊമേഴ്സ്യൽ പ്രാക്ടീസ് വകുപ്പിൽ ഇൻസ്ട്രക്ടർ ഇൻ എസ് പി ആൻഡ് ബി സി തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തും. താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 22 ന് രാവിലെ 10 മണിക്ക് സ്ഥാപന മേധാവി മുൻപാകെ അഭിമുഖത്തിനു ഹാജരാകണം.
താൽക്കാലിക അധ്യാപക ഒഴിവ്
തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിന്റെ നിയന്ത്രണ പരിധിയിൽ ബാലരാമപുരം തേമ്പാമുട്ടത്ത് പ്രവർത്തിക്കുന്ന ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് സെന്ററിൽ ഇംഗ്ലീഷ് ആൻഡ് വർക്ക്പ്ലേസ് സ്കിൽ താത്ക്കാലിക അധ്യാപക ഒഴിവിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 23 ന് രാവിലെ 10 മണിക്ക് സ്ഥാപന മേധാവി മുൻപാകെ അഭിമുഖത്തിനു ഹാജരാകണം.


