തിരുവനന്തപുരം: വിതുരയില്‍ പത്താം ക്ലാസ് വിദ്യാരത്ഥിനിയെ വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വിതുര ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥിനി ആത്മജ (15) ആണ് മരിച്ചത്.
|
ഇന്നലെ രാത്രി 10 മണിയോടെ മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത് എന്ന് കുടുംബം പറഞ്ഞു. അമ്മ വഴക്കുപറഞ്ഞതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിതുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അതേസമയം കോഴിക്കോട്ട് പത്താം ക്ലാസ് വിദ്യാര്‍ഥി പനി ബാധിച്ച് മരിച്ചു. ചാത്തമംഗലം എരിമല സ്വദേശി പാര്‍വതി (15) ആണ് മരിച്ചത്. പനി ബാധിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
കേരളത്തിൽ പകര്‍ച്ചപ്പനി വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സ്വയം ചികിത്സ അരുതെന്നും ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശമുണ്ട്. പകര്‍ച്ചപ്പനി ബാധിച്ച് നിരവധിപ്പേരാണ് ആശുപത്രികളില്‍ ചികിത്സ തേടുന്നത്.





