07
Aug 2024
Mon
07 Aug 2024 Mon
Indian Doctor shot killed in US

ഇന്ത്യന്‍ ഡോക്ടര്‍ യുഎസില്‍ വെടിയേറ്റു മരിച്ചു. ഡോ. രമേഷ് ബാബു പെരംഷെട്ടി(63)യാണ് കൊല്ലപ്പെട്ടത്. അല്‍ബാമയിലെ തുസ്‌കാലൂസയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലക്കാരനായ ഡോ. രമേഷ് ബാബു യുഎസിലുടനീളമുള്ള നിരവധി ആശുപത്രികളില്‍ ജോലി ചെയ്തിട്ടുള്ള അറിയപ്പെടുന്ന ഇന്ത്യന്‍ ഡോക്ടറാണ്. നിരവധി ഡോക്ടര്‍മാരെ കൂട്ടി ക്രിംസണ്‍ കെയര്‍ എന്ന പേരില്‍ ആശുപത്രി ശൃംഖല സ്ഥാപിച്ചു പ്രവര്‍ത്തിച്ചുവരികയായിരുന്നു ഡോക്ടര്‍. ഭാര്യയും നാലുമക്കളുമുണ്ട്. ഇവര്‍ എല്ലാവരും യുഎസില്‍ തന്നെയാണുള്ളത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക