04
Aug 2024
Tue
04 Aug 2024 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: ഉരുള്‍പൊട്ടല്‍ നാശംവിതച്ച കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിൽപ്പെട്ട വിലങ്ങാട് വീണ്ടും അതിശക്തമായ മഴ തുടരുന്നു. ഇതുപ്രകാരം ഇവിടെ നിന്ന് 30 ഓളം പേരെ മാറ്റി പാര്‍പ്പിച്ചു. രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുക ആണ്. മഞ്ഞച്ചീളി മേഖലയിൽ നിന്ന് ആണ് ആറ് 30 പേരുള്ള കുടുംബങ്ങളെ മാറ്റിയത്.
പാരിഷ് ഹാളിലേക്കും വിലങ്ങാട് സെന്റ് ജോര്‍ജ് സ്‌കൂളിലേക്കുമാണ് കുടുംബങ്ങളെ മാറ്റിയത്.

മഴയില്‍ വിലങ്ങാട് ടൗണ്‍ പാലം വീണ്ടും വെള്ളത്തിനടിയിലായി. ഇതുവഴിയുള്ള വാഹനഗതാഗതം പൂര്‍ണമായി നിലച്ചു. വനത്തിനുള്ളിലും കനത്ത മഴ പെയ്യുകയാണെന്നാണ് വിവരം.

ജൂലൈ 29നു രാത്രിയിലാണ് വിലങ്ങാട് ഉരുൾപൊട്ടലുണ്ടായത്. 14 വീടുകൾ പൂർണമായും ഒഴുകിപ്പോയി. 112 വീടുകൾ വാസയോഗ്യമല്ലാതായി.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക