30
Aug 2024
Tue
30 Aug 2024 Tue
Suresh gopi support mukesh

ലൈംഗിക ആരോപണം നേരിടുന്ന നടന്‍ മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്.(Sexual allegation: Suresh Gopi support Mukesh)  അതേസമയം, പാര്‍ട്ടിയെ വെട്ടിലാക്കി മുകേഷിന് പിന്തുണ പ്രഖ്യാപിക്കുന്ന പ്രതികരണവുമായി എംപി സുരേഷ് ഗോപി രംഗത്തെത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മുകേഷ് രാജിവയ്‌ക്കേണ്ടതില്ലെന്ന സൂചന സുരേഷ് ഗോപി നല്‍കിയത്. മുകേഷ് രാജിവയ്ക്കണോ എന്ന ചോദ്യത്തിന് അത് കോടതി തീരുമാനിക്കട്ടെ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

ഇപ്പോഴുള്ള വിവാദങ്ങളെല്ലാം മാധ്യമ സൃഷ്ടിയാണെന്നാണ് സുരേഷ് ഗോപിയുടെ നിലപാട്. ”മാധ്യമങ്ങള്‍ക്ക് തീറ്റയാണ് ഈ വിവാദങ്ങള്‍. അതു വച്ച് നിങ്ങള്‍ കാശുണ്ടാക്കിക്കൊള്ളൂ. വലിയൊരു സംവിധാനത്തെയാണ് നിങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നത്.

ആടിനെ തമ്മില്‍ തല്ലിച്ച് ചോര കുടിക്കുകയാണ് നിങ്ങള്‍. മാധ്യമങ്ങള്‍ സമൂഹത്തിന്റെ മാനസികാവസ്ഥയെ വഴി തെറ്റിക്കുകയാണ്”- വിവാദങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോട് ക്ഷുഭിതനായാണ് സുരേഷ് ഗോപി പ്രതികരിച്ചത്.

ഒരു സ്വകാര്യ സന്ദര്‍ശനം കഴിഞ്ഞാണ് വരുന്നതെന്നും, അമ്മ സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അമ്മ ഓഫിസില്‍ നിന്നിറങ്ങുമ്പോള്‍ ചോദിക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. ഓഫിസില്‍ നിന്നിറങ്ങുമ്പോള്‍ ഓഫിസിലെ കാര്യവും വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ വീട്ടിലെ കാര്യവും ചോദിക്കണമെന്ന വിചിത്രമായ ന്യായവും സുരേഷ് ഗോപി മുന്നോട്ട് വച്ചു. നിലവിലുള്ള പരാതികളെല്ലാം കേവലം ആരോപണങ്ങള്‍ മാത്രമാണെന്നും സുരേഷ് ഗോപി നിസ്സാരവല്‍ക്കരിച്ചു.