10
Aug 2024
Fri
10 Aug 2024 Fri
CISF Constable Recruitment Apply for 1130 Vacancies

CISFന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കിതാ സുവര്‍ണാവസരം. (CISF Constable Recruitment Apply for 1130 Constable Vacancies).

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>
whatsapp CISF Job: പ്ലസ്ടുക്കാരെ സി.ഐ.എസ്.എഫ് വിളിക്കുന്നു, 1130 ഒഴിവുകള്‍
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേന്ദ്രസര്‍ക്കാരിന് കീഴില്‍ മികച്ച ശമ്പളത്തില്‍ സ്ഥിര ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (CISF) കോണ്‍സ്റ്റബിള്‍/ ഫയര്‍ ഒഴിവുകളിലേക്ക് ഇപ്പള്‍ അപേക്ഷിക്കാം. വിശദവിവരങ്ങളും വിജ്ഞാപനത്തിന്റെ ലിങ്കും താഴെ നല്‍കിയിട്ടുണ്ട്. താല്പര്യമുള്ളവര്‍ വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക.

തസ്തികയുടെ പേര് : കോണ്‍സ്റ്റബിള്‍/ ഫയര്‍
ഒഴിവുകളുടെ എണ്ണം: 1130

ശമ്പളം : Rs.21,70069,100/

അപേക്ഷ ആരംഭിക്കുന്ന തിയതി: 2024 ഓഗസ്റ്റ് 31 (31ന് മാത്രമെ ലിങ്ക് ആക്ടീവ് ആകൂ)

അവസാന തിയതി: 30 സെപ്റ്റംബര്‍ 2024

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ

പ്രായം
18 വയസ്സ് മുതല്‍ 23 വയസ്സുവരെ.
സംവരണ വിഭാഗക്കാര്‍ക്ക് ചട്ടങ്ങള്‍ പ്രകാരം നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും.

വിദ്യാഭ്യാസയോഗ്യത
പ്ലസ് ടു

ശാരീരിക യോഗ്യത:
ഉയരം 170 cm
നെഞ്ചളവ് 80 മുതല്‍ 85 സെന്റീമീറ്റര്‍ വരെ (5 സെന്റീമീറ്റര്‍ വികസിപ്പിക്കാന്‍ സാധിക്കണം)

തെരഞ്ഞെടുപ്പ് രീതി

5 സ്റ്റേജുകളിലായിട്ടാണ് റിക്രൂട്ട്‌മെന്റ് പ്രക്രിയ പുരോഗമിക്കുക.

1. ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റ്
24 മിനിറ്റ് സമയം കൊണ്ട് 5 കിലോമീറ്റര്‍ ഓട്ടം പൂര്‍ത്തിയാക്കണം

2. ഫിസിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റ്

ഇതില്‍ ഉയരം, നെഞ്ചളവ് എന്നീ ടെസ്റ്റുകള്‍ ഉള്‍പ്പെടുന്നു.

3.ഡോക്യുമെന്റ് വെരിഫിക്കേഷന്‍

4. OMR എഴുത്ത് പരീക്ഷ

5.മെഡിക്കല്‍

READ ALSO: പത്താം ക്ലാസ്സും ITI യും ഉണ്ടോ? എങ്കില്‍ നോര്‍ത്തേണ്‍ റെയില്‍വേയില്‍ അവസരം; 4,096 അപ്രന്റിസ് ഒഴിവുകള്‍

ഫീസ്
100 രൂപയാണ് അപേക്ഷ ഫീസ്.
(SC/ ST/ വനിതകള്‍ക്ക് അപേക്ഷാ ഫീസ് ഇല്ല.)

എങ്ങിനെ അപേക്ഷിക്കാം

ഔദ്യോഗിക വെബ്‌സൈറ്റായ https://cisfrectt.cisf.gov.in ല്‍ പ്രവേശിക്കുക
ഹോംപേജില്‍ റിക്രൂട്ട്‌മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാന്‍ ആ?ഗ്രഹിക്കുന്നത്, അവയുടെ യോ?ഗ്യതകള്‍ പരിശോധിക്കുക
അക്കൗണ്ട് സൈന്‍ അപ് ചെയ്യുക
അപേക്ഷ പൂര്‍ത്തിയാക്കുക
ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റൗട്ടെടുത്ത് സൂക്ഷിക്കുക

വിജ്ഞാപനം: https://tamilanguide.in/wp-content/uploads/2024/08/CISF-Constable-Fire-Official-Notification-PDFs.pdf

Golden opportunity for those who want to be a part of Indian Army. Those who want permanent job with good salary under Central Govt can apply now for Central Industrial Security Force (CISF) Constable/ Fire Vacancies. Details and notification link are given below. Those who are interested apply only after reading and understanding.

 

 

CISF Constable Recruitment Apply for 1130 Vacancies

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക