അബൂദബിയില്‍ നിന്ന് കാണാതായ തിരുവനന്തപുരം സ്വദേശി മരിച്ച നിലയില്‍. തിരുവനന്തപുരം കരുംകുളം പുതിയതുറ അഴങ്കല്‍ പുരയിടം ഡിക്സണ്‍ സെബാസ്റ്റന്‍(26)ആണ് മരിച്ചത്.
|
ഡിക്സനെ എതാനും ദിവസമായി കാണാതെ വന്നതിനെ തുടര്‍ന്ന് പോലീസും ബന്ധുക്കളും അന്വേഷിച്ചു വരികയായിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഷെയ്ഖ് സായിദ് റോഡിലെ സാബില്‍ റോഡിനടുത്തെ പാലത്തില്‍ നിന്ന് ചാടി മരിച്ചതാണെന്ന് സംശയിക്കുന്നുവെന്ന് പോലീസ് പറഞ്ഞതായി സാമൂഹിക പ്രവര്ത്തകന് നസീര്‍ വാടാനപ്പള്ളി അറിയിച്ചു.
അബൂദബിയില്‍ ഇലക്ട്രോണിക്സ് സ്ഥാപനത്തില്‍ വാച്ച് മേക്കറായി ജോലി ചെയ്ത് വരികയായിരുന്നു. ദുബൈ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





