30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
Zero profit anti cancer medicine

തിരുവനന്തപുരം: കാന്‍സര്‍ രോഗികള്‍ക്ക് വലിയ ആശ്വാസമായി ‘സീറോ പ്രോഫിറ്റ് ആന്റി കാന്‍സര്‍ മെഡിസിന്‍ കൗണ്ടറുകള്‍’ സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിച്ചു.(Zero profit anti cancer medicine counter started)  സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടികളുടെ ഭാഗമായാണ് തെരഞ്ഞെടുക്കപ്പെട്ട കാരുണ്യ ഫാര്‍മസികളില്‍ ഈ സംവിധാനം പ്രവര്‍ത്തനമാരംഭിച്ചത്. ഇവിടെയുള്ള കൗണ്ടറുകളില്‍ കാന്‍സര്‍ രോഗബാധിതരായവര്‍ക്ക് പൊതുവിപണിയില്‍ ലഭിക്കുന്നതിനെ അപേക്ഷിച്ച് പരമാവധി വിലക്കുറവില്‍ മരുന്നുകള്‍ ലഭ്യമാക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാരുണ്യ സ്പര്‍ശം കൗണ്ടറിലെ ആദ്യ ബില്ലില്‍ മരുന്ന് വാങ്ങിയ വ്യക്തി അടച്ച തുക 6,683 രൂപയാണ്. ഈ മരുന്ന് പുറത്ത് നിന്നും വാങ്ങിയിരുന്നെങ്കില്‍ അടയ്ക്കേണ്ടിയിരുന്നത് 42,350 രൂപ. അതായത് ആ വ്യക്തിക്ക് ഒറ്റ ബില്ലില്‍ നിന്നും ലാഭിക്കാനായത് 35,667 രൂപയാണ്.

ALSO READ: എന്‍എസ്എസ് ആസ്ഥാനത്ത് രാഖി കെട്ടല്‍ ചടങ്ങിന് വിലക്ക്; സുകുമാരന്‍ നായര്‍ക്കെതിരേ സംഘപരിവാര സൈബര്‍ ആക്രമണം

ഒരു ലക്ഷത്തി ഇരുപതിനായിരത്തിലധികം വിലവരുന്ന മരുന്ന് 96 ശതമാനം വിലക്കുറവില്‍ 12,000നടുത്ത് രൂപയ്ക്ക് കാരുണ്യ സ്പര്‍ശത്തില്‍ ലഭ്യമാകും. അങ്ങനെ വിവിധ വിലകളിലുള്ള 247 ഇനം മരുന്നുകളാണ് ലാഭമെടുക്കാതെ കാരുണ്യസ്പര്‍ശം കൗണ്ടറുകളിലൂടെ നല്‍കപ്പെടുന്നത്.

ഈ പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ഓരോ ജില്ലയിലേയും തെരഞ്ഞടുത്ത 14 കാരുണ്യ ഫാര്‍മസികളെ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ കേരളത്തിലുടനീളം പ്രവര്‍ത്തിക്കുന്ന എല്ലാ കാരുണ്യ ഫാര്‍മസികളിലുമായി 250 ഓളം ബ്രാന്‍ഡഡ് ഓങ്കോളജി മരുന്നുകള്‍ ലഭ്യമാണ്. ഇവയെല്ലാം തന്നെ ഈ കൗണ്ടറുകളിലൂടെ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകും.

 

 

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement