29
Aug 2024
Sat
29 Aug 2024 Sat
private bus conductor stabbed to death in kalamassery

കൊച്ചി കളമശ്ശേരിയിൽ ഓടുന്ന സ്വകാര്യ ബസ്സിൽ കയറി കണ്ടക്ടറെ കുത്തിക്കൊന്നു. ഇടുക്കി സ്വദേശി അനീഷ് (34) ആണ് കൊല്ലപ്പെട്ടത്. കളമശ്ശേരി എച്ച് എം ടി ജങ്ഷനിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിൽ ഓടിക്കയറിയ പ്രതി അനീഷിനെ കുത്തിയശേഷം ഇറങ്ങിയോടുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആക്രമണ കാരണം വ്യക്തമല്ല. പ്രതിയെ പിടികൂടാനുള്ള ശ്രമം പോലീസ് തുടരുകയാണ്