ന്യൂഡല്‍ഹി: പശുവിന്റെ പേരില്‍ വീണ്ടും ഒരു മനുഷ്യനെ കൂടി തല്ലൊക്കൊന്ന് സംഘപരിവാരം. (A Muslim youth was beaten to death by cow protection goons in Haryana) ഹരിയാനയിലാണ് ബീഫ് കഴിച്ചെന്നാരോപിച്ച് മുസ്ലിം യുവാവിനെ ഗോരക്ഷാ ഗുണ്ടകള്‍ തല്ലിക്കൊന്നത്. ചൊവ്വാഴ്ച്ച ചര്‍ഖി ജില്ലയിലെ ബന്ധാര ഗ്രാമത്തിലാണ് സംഭവം. പശ്ചിമബംഗാള്‍ സ്വദേശിയായ സാബിര്‍ മാലിക്കാണ് കൊല്ലപ്പെട്ടത്.
|
ആക്രിത്തൊഴിലാളിയായ സാബിറിനെ ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികള്‍ വില്‍ക്കാനുണ്ടെന്ന വ്യാജേന ഒരു കടയിലേക്ക് വിളിച്ചുവരുത്തിയശേഷം പ്രതികള്‍ ക്രൂരമായി മര്‍ക്കുകയായിരുന്നു. സമീപവാസികള്‍ ഇടപെട്ടതോടെ സാബിറിനെ മറ്റൊരു സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി തല്ലിക്കൊന്നു. സാബിറിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തിനും മര്‍ദനമേറ്റു. ബന്ധാര ഗ്രാമത്തിനടുത്തുള്ള ഒരു കുടിലില്‍ താമസിച്ചുവന്നിരുന്ന സാബിര്‍, ആക്രി പെറുക്കി വിറ്റാണ് ജീവിച്ചിരുന്നത്.
ALSO READ: കളമശ്ശേരിയിൽ ഓടുന്ന ബസ്സിൽ കയറി കണ്ടക്ടറെ കുത്തിക്കൊന്നു
സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ട് പേരടക്കം ഏഴു സംഘ പരിവാര പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ ബി.ജെ.പി സര്‍ക്കാറിനെതിരെ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തി.
അക്രമത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി
യുവാവ് കൊല്ലപ്പെട്ട സംഭവത്തെ ആള്‍ക്കൂട്ട ആക്രമണമെന്ന് വിശേഷിപ്പിക്കാനാവില്ലെന്ന് ഹരിനായ മുഖ്യമന്ത്രി നയാബ് സിങ്‌സൈനി. ”ആള്‍ക്കൂട്ട ആക്രമണം എന്ന് വിളിക്കുന്നത് ശരിയല്ല. പശു സംരക്ഷണത്തിന് നിയമസഭയില്‍ കടുത്ത നിയമം പാസാക്കിയിട്ടുണ്ട്. അതില്‍ യാതൊരു വിട്ടുവീഴ്ച്ചയുമില്ല’- മുഖ്യമന്ത്രി പറഞ്ഞു.
”ഗ്രാമീണര്‍ക്ക് പശുവിനോട് വലിയ ബഹുമാനമാണ്. ഇത്തരം സംഭവങ്ങളെക്കുറിച്ച് വിവരം ലഭിച്ചാല്‍ ആര്‍ക്കാണ് അവരെ തടയാനാവുക? ദൗര്‍ഭാഗ്യകരമായ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്”- മുഖ്യമന്ത്രി ന്യായീകരിച്ചു.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ, ഹരിയാനയില്‍ ഗോരക്ഷാ ഗുണ്ടകളുടെ നേതൃത്വത്തില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങളും ആക്രമണങ്ങളും വ്യാപകമായിട്ടുണ്ട്.
2023 ഫെബ്രുവരിയില്‍ രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ലയില്‍ നിന്നുള്ള രണ്ട് പേരെ ഹരിയാനയിലേക്ക് തട്ടിക്കൊണ്ടുപോയി കാറിനുള്ളിലിട്ട് കത്തിച്ച് കൊലപ്പെടുത്തിയിരുന്നു. നാസിര്‍ (25), ജുനൈദ് (35) എന്നിവരാണ് കൊല്ലപ്പെട്ടത്. ഹരിയാനയിലെ ഭിവാനി ജില്ലയിലെ ലോഹരു പട്ടണത്തിന് സമീപം കാറില്‍ കത്തിക്കരിഞ്ഞ നിലയിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കൊലപാതകത്തില്‍ ബജ്റങ്ദള്‍ നേതാവും ഗോരക്ഷാ സേനാ തലവനുമായ മോഹിത് യാദവ് എന്ന മോനു മനേസര്‍ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇടക്കാലത്ത് അല്‍പ്പം കുറഞ്ഞിരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ മൂന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ സംഘപരിവാരം വീണ്ടും സജീവമാക്കിയിരിക്കുകയാണ്.





