05
Sep 2024
Mon
05 Sep 2024 Mon
ADGP Ajith Kumar wont removed from post

എ​ഡി​ജി​പി അ​ജി​ത് കു​മാ​റി​നെ​തിരേ പി വി അൻവർ എംഎൽഎ ഉയർത്തിയ ​ഗുരുതര ആരോപണങ്ങളെക്കുറിച്ച് ഡി​ജി​പി ഷെ​യ്‌​ക് ദ​ർ​വേ​സ് സാ​ഹി​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​ന്വേ​ഷി​ക്കും. എ​ഡി​ജി​പി സ്ഥാ​ന​ത്ത് അ​ജി​ത് കു​മാ​റി​നെ നി​ല​നി​ർ​ത്തി​ ത​ന്നെ​യാ​വും അ​ന്വേ​ഷ​ണം ന​ട​ത്തു​ക. ഐ​ജി‌ സ്‌​പ​ർ​ജ​ൻ കു​മാ​ർ, ഡി​ഐ​ജി തോം​സ​ൺ ജോ​സ്, എ​സ്‌​പി മ​ധു​സൂ​ദ​ൻ, എ​സ്‌​പി ഷാ​ന​വാ​സ് എ​ന്നി​വ​രാണ് അന്വേഷണ സംഘത്തിലെ മറ്റം​ഗങ്ങൾ. ഉ​ന്ന​യി​ക്ക​പ്പെ​ട്ട പ​രാ​തി​ക​ളി​ലും ആ​രോ​പ​ണ​ങ്ങ​ളി​ലും സം​ഘം അ​ന്വേ​ഷ​ണം ന​ട​ത്തി ഒ​രു മാ​സ​ത്തി​ന​കം റി​പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും. മു​ഖ്യ​മ​ന്ത്രി ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ ശേ​ഷ​മാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തെ പ്ര​ഖ്യാ​പി​ച്ച​ത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എ​ഡി​ജി​പി​യെ ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യി​ൽ നി​ന്ന് മാ​റ്റാ​തെ​യാ​ണ് ഉ​ന്ന​ത ത​ല സം​ഘം അ​ന്വേ​ഷ​ണം ന​ട​ത്തു​ക. മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി പി ​ശ​ശി​യെ​യും സ്ഥാ​ന​ത്ത് നി​ന്ന് മാ​റ്റി​ല്ല. എഡിജിപിയെ ക്രമസമാധാന ചുമതലയിൽ നിന്നു നീക്കുമെന്ന് നേരത്തേ റിപോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇരുവർക്കുമെതിരേ നടപടി സ്വീകരിച്ചാൽ പ്രതിപക്ഷം ആയുധമാക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം മാത്രമായി നടപടി ചുരുക്കിയിരിക്കുന്നത്.

തിങ്കൾ വൈ​കീട്ട് ആ​റി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും പോ​ലീ​സ് മേ​ധാ​വി ദ​ർ​വേ​ഷ് സാ​ഹി​ബും ത​മ്മി​ൽ ആ​രം​ഭി​ച്ച ച​ർ​ച്ച മ​ണി​ക്കൂ​റു​ക​ളാ​ണ് നീ​ണ്ട​ത്. പി വി അൻവർ എംഎൽഎ ഉയർത്തിയ ആരോപണങ്ങളെത്തുടർന്ന് പ്രതിപക്ഷം രം​ഗത്തുവന്നിരുന്നു. കവടിയാർ കൊട്ടാരത്തിനു സമീപം എഡിജിപി അജിത് കുമാർ ആഡംബര വസതി പണിയുന്നതിന്റെ വിശദാംശങ്ങളടക്കം പുറത്തുവിട്ടുകൊണ്ടാണ് അൻവർ തന്റെ ആരോപണങ്ങളെ സാധൂകരിച്ചിരുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക