കുവൈത്ത് സിറ്റി: കുവൈത്ത് സമുദ്രാതിര്‍ത്തിയില്‍ ഇറാനിയന്‍ വ്യാപാരക്കപ്പല്‍ മറിഞ്ഞു. (Ship capsizes off Kuwait coast; Six people died, including Indians) ദുരന്തത്തില്‍ ഇന്ത്യക്കാരുള്‍പ്പെടെ ആറു പേര് മരിച്ചതായാണ് റിപോര്‍ട്ട്.
|
ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍നയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇറാനിയന്‍ ഉടമസ്ഥതയിലുള്ള അറബക്തര്‍ എന്ന കപ്പലാണ് അപകടത്തില്‍ പെട്ടത്.
ഇന്ത്യക്കാര്‍ക്കു പുറമെ, ഇറാനികളും കപ്പല്‍ ജീവനക്കാരായി ഉണ്ടായിരുന്നു. ഇറാന്, കുവൈത്ത് നാവിക സേനകള്‍ നടത്തിയ തിരച്ചിലില്‍ മൂന്നു പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. തെരച്ചില്‍ പുരോഗമിക്കുകയാണ്.
കപ്പല്‍ മറിഞ്ഞതിന്റെ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം തുടങ്ങി. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഇറാനിയന്‍, കുവൈത്ത് മാരിടൈം അധികൃതര്‍ ഏകോപിപ്പിക്കും.
MTP Rafeek
ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





