03
Sep 2024
Wed
03 Sep 2024 Wed
writer K L Mohana Varma to join BJP

കൊച്ചി: പ്രശസ്ത എഴുത്തുകാരന്‍ കെ എല്‍ മോഹനവര്‍മ ബിജെപിയില്‍ ചേരുമെന്ന് വിവരം. ബിജെപിയുടെ എറണാകുളം ജില്ലാ അംഗത്വ കാപംയിന് തുടക്കം കുറിച്ചാകും കെ എല്‍ മോഹനവര്‍മ പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിക്കുക. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ മോഹനവര്‍മ വീക്ഷണം പത്രത്തിന്റെ മുഖ്യ പത്രാധിപരായി ചുമതല വഹിച്ചിട്ടുണ്ട്. നോവലിസ്റ്റും ഹാസ്യ സാഹിത്യകാരനുമായ അദ്ദേഹം നിരവധി നോവലുകള്‍ എഴുതിയിട്ടുണ്ട്. ഒന്നരവര്‍ഷം സാഹിത്യ അക്കാദമി സെക്രട്ടറിയായും മോഹനവര്‍മ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക