05
Sep 2024
Thu
05 Sep 2024 Thu
Cricketer Ravindra Jadeja joins BJP

ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ബിജെപിയില്‍ ചേര്‍ന്നു. ബിജെപിയുടെ അംഗത്വ കാംപയിന്റെ ഭാഗമായാണ് രവീന്ദ്ര ജഡേജ പാര്‍ട്ടിയില്‍ ചേര്‍ന്നത്. ജഡേജയുടെ ഭാര്യയും ജാംനഗര്‍ എംഎല്‍എയും ആയ റിവാബ ജഡേജയാണ് ഭര്‍ത്താവ് ബിജെപിയില്‍ അംഗത്വം എടുത്ത വിവരം സാമൂഹിക മാധ്യമത്തിലൂടെ പുറത്തുവിട്ടത്. 2019 മുതല്‍ ബിജെപി അംഗമാണ് റിവാബ. 2022ല്‍ ജാംനഗറിലെ ബിജെപി സീറ്റില്‍ നിന്നാണ് റിവാബ നിയമസഭയിലെത്തിയത്. 2016 ഏപ്രില്‍ 17 നാണ് രവീന്ദ്ര ജഡേജയും റിവാബയും വിവാഹിതരായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക