05
Sep 2024
Thu
05 Sep 2024 Thu
Sujith Das suspended from service

പി വി അന്‍വര്‍ എംഎല്‍എയുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നതിനു പിന്നാലെ പത്തനംതിട്ട എസ്പി സ്ഥാനത്തു നിന്ന് നീക്കപ്പെട്ട സുജിത് ദാസ് ഐപിഎസിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. വ്യാഴാഴ്ച വൈകുന്നേരമാണ് സസ്പെന്‍ഷന്‍ ഉത്തരവ് പുറത്തെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കരിപ്പൂര്‍ കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്തടക്കമുള്ള സംഭവങ്ങളുമായി ബന്ധപ്പെട്ട് സുജിത് ദാസിനെതിരേ പി വി അന്‍വര്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയതോടെ അദ്ദേഹത്തെ പത്തനംതിട്ട എസ്പി സ്ഥാനത്ത് നിന്ന് നീക്കുകയും പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ റിപോര്‍ട്ട് ചെയ്യാനും നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെ വ്യാഴാഴ്ച വൈകീട്ടോടെ സസ്പെന്‍ഷന്‍ ഉത്തരവും പുറത്തിറങ്ങി.

അതേസമയം നടപടിയില്‍ പി വി അന്‍വര്‍ എംഎല്‍എ ഫേസ്ബുക്കില്‍ പ്രതികരണം നടത്തി. വിക്കറ്റ് നമ്പര്‍ 1..ഒരു പുഴുക്കുത്ത് പുറത്തേക്ക് എന്നായിരുന്നു കുറിപ്പ്. എഡിജിപി അജിത് കുമാറിനെതിരേയും അന്‍വര്‍ ഗുരുതരമായ ആരോപണങ്ങള്‍ നടത്തിയിട്ടുണ്ട്. ഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘം ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിവരികയാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക