ബംഗളൂരു: കന്നഡ സിനിമയുടെ ഷൂട്ടിങ്ങിനിടെ ലൈറ്റ് ബോയിക്ക് ദാരുണാന്ത്യം. (light boy fell 30 feet during a movie shoot and met a tragic end)ഷൂട്ടിങ് നടക്കുന്നതിനിടെ 30 അടി താഴ്ചയിലേക്കു വീണാണ് ദുരന്തം. സംവിധായകനെതിരെ പൊലീസ് കേസ് എടുത്തു.
|
‘മാനട കടലു’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിലാണ് തുംകുരു ജില്ലയിലെ കൊരട്ടഗെരെ സ്വദേശി മോഹന്‍ കുമാര്‍ (30) അപകടത്തില്‍ പെട്ടത്. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ബംഗളൂരുവിലെ ഗോരഗുണ്ടെപാളയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വ്യാഴാഴ്ചയാണ് മരണം സംഭവിച്ചത്.
ALSO READ: ഇന്ത്യ ഇസ്രായേലിന് ആയുധം നല്‍കരുതെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ മുന്‍ ഉദ്യോഗസ്ഥരുടെ ഹരജി
ബംഗളൂരുവിന്റെ വടക്കു ഭാഗത്തുള്ള വി.ആര്‍.എല്‍ അരീനയിലാണ് സംഭവം. അബദ്ധത്തില്‍ സിനിമ സെറ്റിലെ ഏണിയില്‍ നിന്ന് വീഴുകയായിരുന്നു. മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ അനാസ്ഥ കാണിച്ചുവെന്നാരോപിച്ചാണ് ചിത്രത്തിന്റെ സംവിധായകന്‍ യോഗരാജ് ഭട്ടിനും മാനേജര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തത്.
ബംഗളൂരു പരിസരത്ത് സഹോദരനൊപ്പം താമസിച്ചിരുന്ന മോഹന്‍ കുമാര്‍ സിനിമാ മേഖലയില്‍ ലൈറ്റ് ബോയ് ആയി ജോലി ചെയ്തു വരികയായിരുന്നു.





