26
Sep 2024
Fri
26 Sep 2024 Fri
India israel weapon deal

ന്യൂഡല്‍ഹി: ഇന്ത്യ ഇസ്രായേലിലേക്ക് ആയുധം കയറ്റുമതി ചെയ്യുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹരജി.(India should suspend military exports to Israel: Petition in supreme court)  ഇസ്രായേലിലേക്ക് ആയുധങ്ങള്‍ കയറ്റുമതി ചെയ്യാന്‍ വിവിധ കമ്പനികള്‍ക്ക് നല്‍കിയ ലൈസന്‍സ് റദ്ദാക്കണമെന്നും പുതിയവ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടാണ് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍, സാമൂഹിക പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ഹരജി നല്‍കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്‍, ചെറി ഡിസൂസ എന്നിവര്‍ മുഖേനെയാണ് ഹരജി സമര്‍പ്പിച്ചത്. ഇസ്രായേലിലേക്ക് ആയുധങ്ങള്‍ കയറ്റുമതി ചെയ്താല്‍ അത് വംശഹത്യക്കെതിരായി ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഒപ്പുവെച്ച കണ്‍വെന്‍ഷന്റെ ലംഘനമാവുമെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ അശോക് കുമാര്‍ ശര്‍മ്മ ഉള്‍പ്പടെയുള്ള 11 പേരാണ് ഹരജി നല്‍കിയത്. മൂന്നോളം കമ്പനികളാണ് ഇസ്രായേലിലേക്ക് ആയുധ കയറ്റുമതി നടത്തുന്നതെന്ന് ഹരജിയില്‍ പറയുന്നു. ഇതിനായി നല്‍കിയ ലൈസന്‍സ് റദ്ദാക്കണമെന്നും ഹരജിക്കാര്‍ വാദിക്കുന്നു.

ALSO READ: ഇസ്രായേലിനോട് പ്രതികാരം ചെയ്യാന്‍ പുതിയൊരു ചാവേര്‍ ഗ്രൂപ്പ് കൂടി; ഇറാന്‍ സ്വിച്ചിട്ടാല്‍ വളഞ്ഞിട്ട് ആക്രമിക്കും

ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് അല്ലെങ്കില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡിഫന്‍സ് പ്രൊഡക്ഷന്‍ എന്നിവരാണ് കമ്പനികള്‍ക്ക് ഇത്തരം ലൈസന്‍സ് നല്‍കിയത്. 2024ല്‍ മുനിറ്റേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് എന്ന പ്രതിരോധമന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനത്തിന് ഇസ്രായേലിലേക്ക് അയുധകയറ്റുമതിക്ക് അനുമതി ലഭിച്ചിരുന്നു.

ഇതുകൂടാതെ സ്വകാര്യ കമ്പനികളായ പ്രീമിയര്‍ എക്‌പ്ലോസീവ്, അദാനിക്ക് നിക്ഷേപമുള്ള ഹൈദരാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അദാനി-എല്‍ബിറ്റ് അഡ്വാന്‍സ് സിസ്റ്റം എന്നിവക്കും ആയുധ കയറ്റുമതിക്ക് അനുമതിയുണ്ട്. ആയുധ കയറ്റുമതി നിര്‍ത്താന്‍ അനുയോജ്യമായ ഉത്തരവ് പുറപ്പെടുവിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അശോക് കുമാര്‍ ശര്‍മ(റിട്ടയേഡ് ഐഎഫ്എസ്), മീണ ഗുപത്(റിട്ടയേഡ് ഐഎഎസ്), ദേബ് മുഖര്‍ജി(റിട്ടയേഡ് ഐഎഎസ്), അചിന്‍ വനായിക് (റിട്ടയേഡ് പ്രൊഫസര്‍-ഡല്‍ഹി യൂനിവേഴ്‌സിറ്റി), ജീന്‍ ഡ്രെസി(വിസിറ്റിങ് പ്രൊഫസര്‍-റാഞ്ചി യൂനിവേഴ്‌സിറ്റി), തോടൂര്‍ മദാബുസി കൃഷ്ണ(സംഗീതജ്ഞന്‍), ഹര്‍ഷ് മന്ദര്‍(മനുഷ്യാവകാശ പ്രവര്‍ത്തകന്‍), നിഖില്‍ ഡേ(മസ്ദൂര്‍ കിസാന്‍ ശക്തി സംഘടന്‍), വിജയന്‍ മലൂത്ര ജോസഫ്(റിസര്‍ച്ച് സ്‌കോളര്‍-ഡല്‍ഹി), ഫിറോസ് മിതിബോര്‍വാല(സമാധാന പ്രവര്‍ത്തകന്‍), പ്രകൃതി(ഗവേഷക-ഡല്‍ഹി) എന്നിവര്‍ ചേര്‍ന്നാണ് ഹരജി സമര്‍പ്പിച്ചത്.

അന്താരാഷ്ട്ര നിമയങ്ങളെയും കരാറുകളെയും ബഹുമാനിക്കുന്നത് സംബന്ധിച്ച ഇന്ത്യന്‍ ഭരണഘടനയിലെ വകുപ്പുകളുടെ ലംഘനമാണ് ഗസയില്‍ വംശഹത്യ നടത്തുന്ന ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതിയെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.