23
Sep 2024
Mon
23 Sep 2024 Mon
Wayanad native expatriate found dead in car in Kuwait

വയനാട് വടുവഞ്ചാല്‍ വട്ടത്തുവയല്‍ സ്വദേശിയായ യുവാവിനെ കുവൈത്തില്‍ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുവൈത്തില്‍ ഡെലിവറി ജീവനക്കാരനായ വിബിന്‍ കുണ്ടറബി(34) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡെലിവറി ഡ്യൂട്ടി ചെയ്ത ശേഷം മടങ്ങിവന്ന വിബിനെ മംഗഫിലെ താമസസ്ഥലത്തോട് ചേര്‍ന്ന് പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സൂചന.

പിതാവ്: വിജയന്‍. ഭാര്യ: ടി എം രമിഷ. മക്കള്‍: നിഷാന്‍, ഇവാന്‍. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്.