06
Sep 2024
Thu
06 Sep 2024 Thu
SENIOR CITIZEN INSURANCE

ന്യൂഡല്‍ഹി: 70 വയസ് കഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സാ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. (Senior citizens aged 70 and above to get free treatment)  പദ്ധതി ആറ് കോടി മുതിര്‍ന്ന പൗരന്മാര്‍ക്ക് ഗുണം ചെയ്യും. മുതിര്‍ന്ന പൗരന്മാര്‍ക്ക് അഞ്ച് ലക്ഷം രൂപ വരെയുള്ള ചികിത്സ സൗജന്യമായിരിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജനയുടെ കീഴിലാണ് പദ്ധതി നടപ്പിലാക്കുക. നിലവില്‍ ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രകാരം പ്രായഭേദമില്ലാതെ നിശ്ചിത വരുമാന പരിധിക്ക് താഴെയുള്ളവര്‍ക്ക് മാത്രമാണ് ഇന്‍ഷുറന്‍സ് ലഭിക്കുന്നത്. പുതിയ പ്രഖ്യാപനപ്രകാരം ഒരു കുടുംബത്തിലെ 70 വയസ്സ് കഴിഞ്ഞവര്‍ക്ക് വരുമാനം പരിഗണിക്കാതെ ആരോഗ്യ പരിരക്ഷ ഉറപ്പ് നല്‍കുന്ന പദ്ധതിക്കാണ് മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച പുതിയ പദ്ധതി ഇന്ത്യയിലെ 4.5 കോടി കുടുംബങ്ങള്‍ക്ക് പ്രയോജനം ചെയ്യുമെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് അനുസരിച്ച്, 70 വയസും അതില്‍ കൂടുതലുമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജനയ്ക്ക് കീഴില്‍ ആരോഗ്യ സുരക്ഷക്കായി ഒരു പ്രത്യേക കാര്‍ഡ് ലഭിക്കും.

ALSO READ: ബി.എസ്.സി നഴ്സിങ്, പാരാമെഡിക്കൽ കോഴ്സ്: അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

ഇതിനുപുറമെ ഇന്‍ഷുറന്‍സുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപ കൂടുതലായി ലഭിക്കും. കൂടാതെ മറ്റു സ്‌കീമുകളില്‍ നിന്ന് ഇന്‍ഷുറന്‍സ് നേടുന്നവര്‍ക്ക് ഒന്നുകില്‍ അതില്‍ തുടരാനും അല്ലെങ്കില്‍ പുതിയ പദ്ധതി ക്ലെയിം ചെയ്യാനും സാധിക്കും.

സ്വകാര്യ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ള മുതിര്‍ന്ന് പൗരന്മാര്‍ക്കും പുതുതായി പ്രഖ്യാപിച്ച ആനൂകൂല്യം ലഭിക്കും.

ഒരു കുടുംബത്തിലെ എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും ലഭിക്കുമോ?
ഒരു കുടുംബത്തില്‍ ഒന്നിലധികം 70 വയസ്സിന് മുകളിലുള്ളവര്‍ ഉണ്ടെങ്കില്‍ 5 ലക്ഷം രൂപ അവര്‍ക്കിടയില്‍ വിഭജിച്ച് നല്‍കും. അതായത് 70 വയസ്സിന് മുകളിലുള്ള രണ്ടുപേര്‍ ഉണ്ടെങ്കില്‍ 2.5 ലക്ഷം രൂപ വീതം ഓരോരുത്തര്‍ക്കും ലഭിക്കും.

ചികില്‍സാ ചെലവിന്റെ 40 ശതമാനം സംസ്ഥാന സര്‍ക്കാരും 60 ശതമാനം കേന്ദ്രവും വഹിക്കാനാണ് നിലവില്‍ ധാരണ. മറ്റ് വിശദാംശങ്ങള്‍ പദ്ധതി നടപ്പിലാക്കുമ്പോള്‍ വ്യക്തമാവും.

2011ലെ കണക്ക് പ്രകാരം ഇന്ത്യയില്‍ 60 വയസ്സിന് മുകളിലുള്ളവരുടെ എണ്ണം 8.6 ശതമാനം ആയിരുന്നു. എന്നാല്‍, ഇത് 2050 ആവുമ്പോഴേക്കും 19.5 ശതമാനമായി ഉയരുമെന്നാണു കരുതുന്നത്. അതായത് 60 വയസ്സിന് മുകളിലുള്ളവരുടെ എണ്ണം 103 ദശലക്ഷം ഉണ്ടായിരന്നത് മൂന്നിരട്ടി വര്‍ധിച്ച് 319 ദശലക്ഷമായി മാറും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക