31
Sep 2024
Thu
31 Sep 2024 Thu
sitaram yechury

ജിദ്ദ: സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വേര്‍പാടില്‍ തനിമ സൗദി സെക്രട്ടേറിയറ്റ് അനുശോചിച്ചു. ജനാധിപത്യവും മതേതരത്വവും വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കെ മതേതര രാഷ്ട്രീയത്തിന്റെ മുന്നണി പോരാളിയെയാണ് ഇന്ത്യക്ക് നഷ്ടമായിരിക്കുന്നതെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സിപിഐഎമ്മിനെ അഖിലേന്ത്യാതലത്തില്‍ ശരിയായ നിലപാടുകളിലെത്തിക്കുന്നതിലും രാജ്യത്തെ മതേതര രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാകെ മാര്‍ഗദര്‍ശനമേകുന്നതിലും യെച്ചൂരി നല്‍കിയ സംഭാവനകള്‍ എക്കാലത്തും സ്മരിക്കപ്പെടും. വര്‍ഗീയ രാഷ്ട്രീയത്തോട് സന്ധിയില്ലാ സമരം നടത്തിയ അദ്ദേഹം ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് ഇന്‍ഡ്യ സഖ്യം രൂപപ്പെടുത്തുന്നതില്‍ സുപ്രധാന പങ്കുവഹിച്ചു. വ്യക്തതയാര്‍ന്ന നിലപാടുകളിലൂടെ എതിരാളികളുടെ പോലും ആദരവ് പിടിച്ചുപറ്റിയ സീതാറാം യെച്ചൂരി എല്ലാ രാഷ്ട്രീയ നേതാക്കള്‍ക്കും മാതൃകയാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക