ജിദ്ദ: ഇസ്ലാമിക് ദഅവ കൗണ്‍സില്‍ (ഐ.ഡി.സി), ജിദ്ദ 2024 -2025 വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റി പുനസ്സംഘടിപ്പിച്ചു. ഹുസൈന് ബാഖവി പൊന്നാട് (അമീര്‍), അബ്ദുല്‍ റഷീദ് മുതുവല്ലൂര്‍, നാസര്‍ ചാവക്കാട്, ഹനീഫ പാറക്കല്ലില്‍(അസിസ്റ്റന് അമീര്‍), ഇല്യാസ് കണ്ണമംഗലം (ജനറല്‍ സെക്രട്ടറി), ഷാക്കിര്‍ എം.പി കുഴിമണ്ണ, മുഹമ്മദ് മജ്നാസ് തലശ്ശേരി, മുനീര്‍ കൊടുവള്ളി (സെക്രട്ടറി), മുഹമ്മദലി ചട്ടിപ്പറമ്പ് (ഫൈനാന്‍സ് സെക്രട്ടറി) എന്നിവരെ ഭാരവാഹികളായും വിവിധ സെല്‍ കണ്‍വീനര്‍മാരായി സുബൈര്‍ പട്ടാമ്പി (റിലീഫ്), ഹുസൈന് ബാഖവി (ദഅവ), നാസര്‍ ചാവക്കാട് (ഹജ്ജ്), ഫാറൂഖ് കാസര്‍കോട്, കരീം ഊരകം, നജ്മുദ്ധീന്‍ മുല്ലപ്പള്ളി (ടൂര്‍ ആന്‍ഡ് ഔട്ട് ഡോര്‍ ആക്ടിവിറ്റീസ്), അഷ്റഫ് ടെക്നോ (പബ്ലിക് റിലേഷന്‍), റാഫി കൊളത്തറ (വരിസഖ്യ), ലത്തീഫ് കളിയാട്ടമുക്ക് (ആത്മീയ സംഗമം), നിസാര്‍ ചേളാരി, ശിഹാബ് നൂനു (ഫുഡ് ആന്ഡ്് ബീവറേജ്) എന്നിവരെയും ഇരുപതോളം എക്സിക്യൂട്ടീവ് മെംബര്‍മാരെയും ഐ.ഡി.സി ജനറല്‍ ബോഡി തിരഞ്ഞെടുത്തു.
|
ഷറഫിയ ഐ.ഡി.സി ആസ്ഥാനത്തു ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ഹുസൈന് ബാഖവി പൊന്നാട് അധ്യക്ഷത വഹിച്ചു. നാസര്‍ ചാവക്കാട് സ്വാഗതവും ഇല്യാസ് കണ്ണമംഗലം പ്രവര്‍ത്തന റിപോര്‍ട്ടും മുഹമ്മദലി ചട്ടിപ്പറമ്പ് ഫിനാന്‍സ് റിപോര്‍ട്ടും സുബൈര്‍ പട്ടാമ്പി റിലീഫ് റിപോര്‍ട്ടും അവതരിപ്പിച്ചു. ജലീല്‍ കണ്ണമംഗലം തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.


