എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം. അജിത് കുമാറിനെതിരായ വിജിലന്‍സ് അന്വേഷണത്തിനുള്ള ഡിജിപിയുടെ ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു. അനധികൃത സ്വത്ത് സമ്പാദനവും ആഡംബര വസതി നിര്‍മാണവും അന്വേഷണ പരിധിയിലുണ്ടാകും. സസ്പെന്‍ഷനിലുള്ള എസ്പി സുജിത് ദാസിനെതിരെയും അന്വേഷണം നടക്കും. അന്വേഷണ സംഘത്തെ നാളെ പ്രഖ്യാപിക്കും.
|
എഡിജിപിക്കെതിരേ വിജിലന്‍സ് അന്വേഷണത്തിന് കഴിഞ്ഞ ആഴ്ചയാണ് ഡിജിപി ശുപാര്‍ശ നല്‍കിയത്. പി വി അന്‍വര്‍ എംഎല്‍എയാണ് എഡിജിപിക്കെതിരേ ഗുരുതരമായ വെളിപ്പെടുത്തലുകള്‍ നടത്തിയതും ഇതുസംബന്ധമായി മുഖ്യമന്ത്രിക്ക് ആദ്യം പരാതി നല്‍കിയത്. ആര്‍എസ്എസ് നേതാക്കളുമായുള്ള എഡിജിപിയുടെ കൂടിക്കാഴ്ച അടക്കം നിരവധി ആരോപണങ്ങളാണ് പി വി അന്‍വര്‍ ഉയര്‍ത്തിയത്. എസ് പി സുജിത് ദാസിനെ സസ്പെന്‍ഡ് ചെയ്തതും പി വി അന്‍വര്‍ എംഎല്‍എ പുറത്തുവിട്ട ഫോണ്‍സംഭാഷണത്തെ തുടര്‍ന്നായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





