08
Sep 2024
Fri
08 Sep 2024 Fri
Kozhikkode native man dies Karnataka bus accident

കർണാടകയിലെ ബം​ഗളുരുവിൽ നിന്ന് മലപ്പുറത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് മറിഞ്ഞ് കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ യുവാവ് മരിച്ചു. യുവാവിന്റെ സഹോദരനടക്കം നിരവധി പേർക്ക് പരിക്ക്. രാമനാട്ടുകര കോളജ് റോഡ് കണ്ടൻകുളത്തിൽ ഫ്രാങ്ക്ളിന്റെ മകൻ അമൽ ഫ്രാങ്ക്ളിൻ (22) ആണ് മരിച്ചത്.
ബംഗളൂരു– മൈസൂരു പാതയിൽ ഹൊസൂർ ബിലിക്കരെയ്ക്കു സമീപം വെള്ളി പുലർച്ചെ ഓന്നോടെയാണ് അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അമലിന്റെ സഹോദരൻ വിനയ് ആണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. അമൽ ഫ്ലാങ്ക്ആളിൻ ആറുമാസമായി ബംഗളൂരുവിൽ ജോലി ചെയ്തുവരികയായിരുന്നു. വിനയും ഇവിടെയാണ് ജോലി ചെയ്യുന്നത്. മൈസൂരു കെആർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക