30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
വീട് അറ്റകുറ്റപണി ചെയ്യണോ? പണം സർക്കാർ തരും; സേഫ് പദ്ധതിക്ക് പട്ടികവിഭാഗക്കാർക്ക് അപേക്ഷിക്കാം

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: വീട് അറ്റകുറ്റപ്പണികൾ നടത്താൻ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് സേഫ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. കേരളത്തിൽ 2006 ഏപ്രില്‍ ഒന്നിന് ശേഷം നിര്‍മ്മിച്ചതും 2019 ഏപ്രില്‍ ഒന്നിന് ശേഷം ഭവന പുനരുദ്ധാരണത്തിനോ ഭവന പൂര്‍ത്തീകരണത്തിനോ സര്‍ക്കാര്‍ ധനസഹായം കൈപ്പറ്റാത്തവരും 2.50 ലക്ഷം രൂപയില്‍ താഴെ വരുമാനവുമുള്ളവർക്ക് ആണ് അപേക്ഷിക്കാൻ കഴിയുക.

നിലവിലെ വീടിന് വാതില്‍, ജനല്‍ സ്ഥാപിക്കല്‍, അടുക്കള നിര്‍മ്മാണം- നവീകരണം, കിച്ചണ്‍ സ്ലാബ് ഷെല്‍ഫ്, അടുപ്പ് ഉള്‍പ്പെടെ അധിക റൂം നിര്‍മ്മിക്കല്‍, നിലം ടൈല്‍ പാകല്‍, വയറിങ്, വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കല്‍, ഫാന്‍, ലൈറ്റ് സ്ഥാപിക്കല്‍, പ്ലംബിങ് പ്രവര്‍ത്തികള്‍, ഭിത്തി ബലപ്പെടുത്തല്‍, വീടുകളുടെ ചുവര്‍ തേച്ച് പെയിന്റിങ് ചെയ്യല്‍ / മേല്‍ക്കൂര നവീകരണം / ടോപ്പ് പ്ലാസ്റ്ററിങ്, ശുചിമുറി നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കാണ് ധനസഹായം അനുവദിക്കുക.

അപേക്ഷ പട്ടികവര്‍ഗ്ഗ വികസന ഓഫീസിലും ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും ലഭിക്കും.

അപേക്ഷകന്റെ വീട് സ്ഥിതി ചെയ്യുന്ന ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ ഒക്ടോബര്‍ 15 നകം പൂരിപ്പിച്ച അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുമായി ബന്ധപ്പെടാം.
ഫോണ്‍ : 0468 2 322 712

 

Scheduled castes can apply for SAFE scheme

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement