30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
dead body found from lorry cabin shifted to boat

ഷിരൂരില്‍ ഗംഗാവാലി പുഴയില്‍ നിന്ന് കണ്ടെത്തിയ ലോറിയുടെ കാബിനില്‍ നിന്ന് മൃതദേഹം പുറത്തെടുത്തു. എസ്ഡിആര്‍എഫ് സംഘം പരിശോധിച്ച ശേഷം മൃതദേഹം ബോട്ടിലേക്ക് മാറ്റുകയായിരുന്നു. മൃതദേഹാവശിഷ്ടങ്ങള്‍ ഇനി വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കും. ഇതിനു ശേഷമാവും അര്‍ജുന്റെ മൃതദേഹമാണോ ഇതെന്ന  സ്ഥിരീകരണം ഉണ്ടാവുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബുധനാഴ്ച വൈകിട്ട് മൂന്നിനാണ് അര്‍ജുന്റെ മൃതദേഹം കണ്ടെത്തിയത്. അര്‍ജുന്റെ വാഹനമാണ് ലഭിച്ചതെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു. സിപി-2 എന്ന പോയിന്റ് കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് ലോറി കണ്ടെത്തിയത്. അര്‍ജുനെ കാണാതായി 71 ദിവസം കഴിഞ്ഞാണ് ഇപ്പോള്‍ മൃതദേഹം കണ്ടെത്തിയത്. ജൂലൈ 16 നാണ് ഷിരൂരില്‍ മണ്ണിടിച്ചിലില്‍ അര്‍ജുനെയും ലോറിയെയും കാണാതാവുന്നത്.

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement