30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
P V Anvar MLA quits LDF

മ​ല​പ്പു​റം: എഡിജിപി എം ആർ അജിത് കുമാറിനെതിരേയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരേയും ​ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് സർക്കാരിന്റെയും എൽഡിഎഫിന്റെയും കണ്ണിലെ കരടായി മാറിയ നിലമ്പൂർ എംഎൽഎ പി വി അൻവർ എൽഡിഎഫുമായുള്ള ബന്ധം ഉപേക്ഷിച്ചു. എ​ൽ​ഡി​എ​ഫു​മാ​യു​ള്ള എ​ല്ലാ ബ​ന്ധ​വും അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്ന് അദ്ദേഹം പറഞ്ഞു. എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​യ്ക്കില്ലെന്നും നാ​ട്ടു​കാ​ർ ത​ന്ന​താ​ണ് ഈ ​സ്ഥാ​നമെന്നും അൻവർ വ്യക്തമാക്കി.ഇടത്തോ വലത്തോ ഇരിക്കാതെ സഭയില്‍ നടുപക്ഷത്ത് ഇരിക്കുമെന്നും പി വി അന്‍വര്‍ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എ​ൽ​ഡി​എ​ഫ് പാ​ർ​ല​മെ​ൻറ​റി പാ​ർ​ട്ടി​യി​ൽ ഇ​നി പ​ങ്കെ​ടു​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച നി​ല​മ്പൂ​രി​ൽ പൊ​തു സ​മ്മേ​ള​നം വി​ളി​ച്ച് എ​ല്ലാ പ​റ​യുമെന്നും പി വി അൻവർ പറഞ്ഞു. മു​ഖ്യ​മ​ന്ത്രി മ​രു​മ​ക​നെ മാ​ത്ര​മെ കാ​ണു​ന്നൂ​ള്ളൂ. കു​ടും​ബ​ത്തെ സം​ര​ക്ഷി​ക്കാ​ൻ അ​ദ്ദേ​ഹം ശ്ര​മി​ക്കു​ന്നു.

ബി​ജെ​പി​ക്ക് സീ​റ്റ് കൊ​ടു​ത്ത് കേ​ന്ദ്ര സ​ർ​ക്കാ​രു​മാ​യി അ​ഡ്ജ​സ്റ്റ്മെ​ൻറ് ന​ട​ത്തേ​ണ്ട​ത് ആ​രാ​ണോ അ​വ​രാ​ണ് പൂ​രം ക​ല​ക്കി​ച്ച​തെ​ന്ന് അ​ൻ​വ​ർ പ​റ​ഞ്ഞു. ആ ​വ്യ​ക്തി​യാ​കും പൂ​രം ക​ല​ക്കാ​ൻ‌ എ​ഡി​ജി​പി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ആ ​വ്യ​ക്തി ആ​രാ​ണെ​ന്ന് ത​നി​ക്ക​റി​യി​ല്ല. ബി​ജെ​പി​യെ കു​റ്റം പ​റ​യാ​നാ​കി​ല്ല. ഫൈ​ൻ പ്ലേ​യാ​ണ് അ​വ​ർ ക​ളി​ച്ച​ത്. അ​തി​നു സൗ​ക​ര്യ​മു​ണ്ടാ​ക്കി കൊ​ടു​ത്ത​ത് ആ​രാ​ണെ​ന്ന് ക​ണ്ടു​പി​ടി​ക്ക​ണം.

കോ​ടി​യേ​രി സ​ഖാ​വ് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ഇ​ന്ന് ഈ ​മൈ​ക്കു​മാ​യി എ​നി​ക്ക് ഇ​രി​ക്കേ​ണ്ടി വ​രി​ല്ലാ​യി​രു​ന്നു. കേ​ര​ളം മു​ഴു​വ​ൻ അ​ദ്ദേ​ഹ​ത്തെ ഇ​ഷ്ട​പ്പെ​ട്ടി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​ക്കും കു​ടും​ബ​ത്തി​നും അ​മേ​രി​ക്ക​യി​ൽ പോ​കാ​ൻ വേ​ണ്ടി കോ​ടി​യേ​രി​യു​ടെ സം​സ്കാ​രം നേ​ര​ത്തെ ന​ട​ത്തി​യെ​ന്ന് വി​ഷ​മ​ത്തോ​ടെ ഒ​രു സ​ഖാ​വ് പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി എ​ന്നെ വ​ഞ്ചി​ച്ചു. കൊ​ടും​ച​തി​യാ​ണ് ന​ട​ത്തി​യ​ത്. എ​ന്നെ ക​ള്ള​നാ​ക്കി പേ​ടി​പ്പി​ക്കാ​ൻ നോ​ക്കി. തൃ​ശൂ​രി​ലെ പ്ര​സം​ഗം നി​ങ്ങ​ൾ കേ​ട്ടി​ല്ലേ എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഗോ​വി​ന്ദ​ൻ മാ​ഷ്ക്ക് പോ​ലും നി​വൃ​ത്തി കേ​ടാ​ണ്. സി​പിഐ​എം പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് വേ​ട്ട​യാ​ടു​ക​യാ​ണ്. രാ​ഷ്ട്രീ​യ നേ​തൃ​ത്വം എ​ല്ലാം കേ​ര​ള​ത്തി​ൽ ഒ​റ്റ​ക്കെ​ട്ടാ​ണെ​ന്ന് അ​ൻ​വ​ർ പ​റ​ഞ്ഞു. അ​താ​ണ് മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് കേ​ര​ളം നേ​രി​ടു​ന്ന ഭീ​ഷ​ണി. എ​ട്ടു​കൊ​ല്ല​ത്തെ എ​ൽ​ഡി​എ​ഫ് ഭ​ര​ണ​ത്തി​ൻറെ സം​ഭാ​വ​ന പൊ​തു​പ്ര​വ​ർ​ത്ത​ക​ർ​ക്ക് കൂ​ച്ചു​വി​ല​ങ്ങി​ട്ടു. മു​ഖ്യ​മ​ന്ത്രി പൊ​തു​പ്ര​വ​ർ​ത്ത​ക​ർ​ക്ക് കൂ​ച്ചു​വി​ല​ങ്ങി​ട്ടു. ഉ​ദ്യോ​ഗ​സ്ഥ മേ​ധാ​വി​ത്വ​മാ​ണ് സ​ർ​ക്കാ​ർ സം​ഭാ​വ​ന​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​പി​ഐഎം കേ​ന്ദ്ര നേ​തൃ​ത്വ​ത്തോ​ട് പ​രാ​തി പ​റ​യു​മോ എ​ന്ന ചോ​ദ്യ​ത്തി​നു കേ​ര​ള​വും കേ​ന്ദ്ര​വു​മെ​ല്ലാം ഒ​ന്ന​ല്ലേ എ​ന്നായിരുന്നു അൻവറിന്റെ മറുപടി.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി പി വി അൻവർ ​ഗുരുതര ആരോപണങ്ങളായിരുന്നു ഉയർത്തിവന്നിരുന്നത്. എന്നാൽ അൻവറിന്റെ ആരോപണങ്ങൾ തള്ളുന്ന നിലപാടായിരുന്നു മുഖ്യമന്ത്രിയും സിപിഐഎമ്മും സ്വീകരിച്ചത്. ഇതിനു പിന്നാലെയാണ് അൻവർ എൽഡിഎഫ് ബന്ധം ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ചത്.

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement