കൊലത്ത് കാണാതായ പ്ലസ് വൺ വിദ്യാർഥികൾ ശാസ്താംകോട്ട തടാകത്തിൽ മരിച്ച നിലയിൽ. കൊട്ടാരക്കര പൂയപ്പള്ളി മൈലോട് സ്വദേശിനി ദേവനന്ദ (17), അമ്പലംകുന്ന് സ്വദേശി ഷഹിൻഷാ (17) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരെയും കാണാതായതിനെ തുടർന്ന് തിരച്ചിൽ നടത്തിവരുന്നതിനിടെയാണ് വെള്ളിയാഴ്ച രാവിലെ
|
കായലിൽ പൊങ്ങിയ നിലയിൽ ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടത്. വ്യാഴാഴ്ച മുതലാണ് ഇരുവരെയും കാണാതായിരുന്നു. മൃതദേഹങ്ങൾ ശാസ്താംകോട്ട താലൂക്കാശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
OS Nishad
2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





