30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
Vayomitram project flash mob by aged mothers

കൊച്ചി: ഒക്ടോബർ 1 വയോജന ദിനത്തോടനുബന്ധിച്ച് ജില്ലാ സാമൂഹ്യ നീതി ഓഫിസിന്റെ നേതൃത്വത്തിൽ കേരള സാമൂഹ്യ സുരക്ഷാ മിഷൻ വയോമിത്രം പദ്ധതിയിലെ വിവിധ നഗരസഭകളിൽ ഉള്ള 31 വയോജനങ്ങൾ ഇടപ്പള്ളി ലുലു മാളിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. അമ്മമാർ വിവിധ പാട്ടുകൾക്ക് നൃത്തം ചെയ്തതു കണ്ടു നിന്നവർക്കും ആവേശമായി. ഫ്ലാഷ്മോബ് 25മിനിറ്റോളം നീണ്ടു നിന്നു.
ഫ്ലാഷ്മോബ് അവതരിപ്പിച്ച അമ്മമാരെ ലുലു റീജിനൽ ഡയറക്ടർ സാദിക് കാസിം, ലുലു ഇന്ത്യ മീഡിയ കോ ഓഡിനേറ്റർ എൻ ബി സ്വരാജ്, ലുലു മാൾ ജനറൽ മാനേജർ വിഷ്ണു നാഥ്, ഹൈപ്പർ മാർക്കറ്റ് ജനറൽ മാനേജർ ജോ പൈനേടത്ത് എന്നിവർ ചേർന്ന് ആദരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വയോജനങ്ങളുടെ ശാരീരിക മാനസിക സാമൂഹിക ആരോഗ്യം ഉറപ്പു വരുത്തുന്ന സർക്കാർ പദ്ധതിയാണ് വയോമിത്രം. കേരളത്തിൽ 6 കോർപറേഷനുകളിലും 85 നഗരസഭകളിലും നാലു ബ്ലോക്ക് പഞ്ചായത്തുകളിലും ഈ പദ്ധതി നടപ്പാക്കി വരുന്നു. വാർധക്യസഹജമായ രോഗങ്ങൾക്കിടയിലും സമൂഹത്തിന്റെ എല്ലാ സന്തോഷങ്ങൾക്കും തങ്ങളും അർഹരാണ് എന്ന് പൊതുസമൂഹത്തോട് വിളിച്ചു പറയാനുള്ള ഒരു അവസരമായിട്ടാണ് ഇത്തരം പരിപാടികൾ നടത്തിവരുന്നത്.സമൂഹത്തിന്റെ എല്ലാ കാര്യങ്ങളിലും അവരും ഉൾപ്പെട്ടതാണ് എന്ന സന്ദേശമാണ് ഇതിലൂടെ നൽകാൻ ശ്രമിക്കുന്നത്.
ഫ്ലാഷ് മോബിന് ശേഷം സാമൂഹിക സുരക്ഷാ മിഷൻ എറണാകുളം ജില്ലാ കോഓഡിനേറ്റർ ദിവ്യ രാമകൃഷ്ണൻ വയോമിത്രം പദ്ധതിയെ കുറിച്ചും ഒക്ടോബർ 1 വയോജന ദിനത്തിന്റെ പ്രത്യേകതയെ കുറിച്ചും സംസാരിച്ചു.

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement