|
മലപ്പുറം: ജില്ലയെ അപമാനിച്ചു പ്രസ്താവന നടത്തിയ മുഖ്യമന്ത്രി പിണറയി വിജയൻ നടത്തിയ പ്രസ്താവന പിൻവലിച്ചു മാപ്പ് പറയണമെന്ന് മലപ്പുറം DCC പ്രസിഡന്റ് വി.എസ് ജോയ് ആവശ്യപ്പെട്ടു.
മലപ്പുറത്തെ “ക്രിമിനൽപ്പുറം” ആക്കാനുള്ള ശ്രമം സുജിത് ദാസ് ഉൾപ്പെടെ ഉള്ള പോലീസ് ഉദ്യോഗസ്ഥർ നടത്തിയത് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിർദേശ പ്രകാരമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. മോഡി പ്രീണനത്തിന് വേണ്ടി എത്ര തരം താഴാനും മുഖ്യമന്ത്രിക്ക് മടിയില്ല എന്ന് തെളിയിക്കുന്നതാണ് അദ്ദേഹം നടത്തിയ മലപ്പുറം വിരുദ്ധ പ്രസ്താവന സൂചിപ്പിക്കുന്നത്. മോഡിയുടെ വാക്കും അമിത് ഷായുടെ നാക്കും കടമെടുത്തു പിണറായി നടത്തിയ പ്രസ്താവന അദ്ദേഹം വഹിക്കുന്ന പദവിക്ക് യോജിക്കുന്നതല്ല എന്നും വി. എസ് ജോയ് പത്രക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





