ലബനാനില്‍ കരയുദ്ധം തുടങ്ങിയ ഇസ്രായേലിനു നേരെ മിസൈലുകള്‍ തൊടുത്ത് ഇറാന്. ജനം ബോംബ് ഷെല്‍ട്ടറുകളില്‍ അഭയം തേടിയതായി ഇസ്രായേല്‍ സേന അറിയിച്ചു. രാത്രി 10.08ഓടെയായിരുന്നു ഇറാന്റെ മിസൈലാക്രമണം ഉണ്ടായതെന്ന് ഇസ്രായേല്‍ വിദേശമന്ത്രാലയം പറഞ്ഞു.
|
ഇറാന് ആക്രമണത്തിന്റെ പശ്ചാലത്തില്‍ അപായ സൈറണ്‍ മുഴക്കുകയും ജനങ്ങള്‍ ബോംബ് ഷെല്‍ട്ടറുകളിലേക്ക് മാറുകയുമായിരുന്നു. ആളപായത്തെക്കുറിച്ചോ മറ്റു നാശനഷ്ടങ്ങളെക്കുറിച്ചോ ഉള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
OS Nishad
2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





