30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
Kerala Assembly

തിരുവനന്തപുരം: ആളിക്കത്തുന്ന രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ പതിനഞ്ചാം നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന് ഇന്ന് തുടക്കം.(Kerala assembly session begins today)  ആദ്യ ദിനത്തില്‍ മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ അനുശോചനം അര്‍പ്പിച്ച് സഭ പിരിയും. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഏഴ് മുതല്‍ സഭാ സമ്മേളനം തുടരുമ്പോള്‍ സഭ പ്രക്ഷുബ്ധമാവുമെന്നുറപ്പ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒമ്പത് ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനം 18ന് അവസാനിക്കും. കേരള വെറ്ററിനറി സര്‍വകലാശാല ബില്‍ ഉള്‍പ്പെടെ ആറ് ബില്ലുകളാണ് ഈ സഭാ സമ്മേളന കാലയളവില്‍ പരിഗണനയ്ക്ക് വരുന്നത്. ബില്ലുകള്‍ പരിഗണിക്കുന്നതിന്റെ സമയക്രമം ഇന്ന് ചേരുന്ന കാര്യോപദേശക സമിതി തീരുമാനിക്കും.

ALSO READ: താന്‍ പ്രസവിച്ചത് പെണ്‍കുഞ്ഞിനെ; മരിച്ചപ്പോള്‍ ആണ്‍കുഞ്ഞായി ആശുപത്രിക്കെതിരേ യുവതി

എന്നാല്‍, ഇത്തവണത്തെ സമ്മേളനകാലയളവില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാവുക പോലീസ് മേധാവികളുടെ ആര്‍എസ്എസ് ബന്ധവും മുഖ്യമന്ത്രിയുടെ പിആര്‍ വിവാദവുമൊക്കെയായിരിക്കും. നിയമസഭയില്‍ സര്‍ക്കാറിനെതിരെ ആഞ്ഞടിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രതിപക്ഷം. പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളും മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖവും പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും.

പൂരം കലക്കലും എഡിജിപി – ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയുമാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആയുധം. മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖവും പിആര്‍ കമ്പനി ബന്ധങ്ങളും സഭയില്‍ വാദപ്രതിവാദങ്ങള്‍ക്ക് കാരണമാകും. നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങള്‍ അന്യായമായി ഒഴിവാക്കിയത് ആദ്യദിനത്തില്‍ തന്നെ പ്രതിപക്ഷം ചോദ്യം ചെയ്യും.

വിവാദ അഭിമുഖത്തില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിശദീകരണം നല്‍കിയിരുന്നെങ്കിലും ഇതില്‍ പ്രതിപക്ഷം തൃപ്തരല്ല. മുഖ്യമന്ത്രിയുടെ അഭിമുഖം നടക്കുന്ന സമയത്ത് അനുവാദമില്ലാതെ ആരെങ്കിലും കയറിവരുമോയെന്നും പൊലീസിന് പോലും പരിചയമില്ലാത്തയാള്‍ കയറി വന്നെന്ന് പറയുമ്പോള്‍ ആര് വിശ്വസിക്കുമെന്നുമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചോദിക്കുന്നത്.

കടുത്ത നിലപാടുമായി സിപിഐയും

ആര്‍എസ്എസിന് വേണ്ടി പണിയെടുക്കുന്ന എഡിജിപി എംആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്നുമാറ്റണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സിപിഐ. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഉറപ്പ് ലഭിച്ചതായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പാര്‍ട്ടി എക്‌സിക്യൂട്ടിവ് യോഗത്തെ അറിയിച്ചിരുന്നു. സംസ്ഥാന പൊലിസ് മേധാവിയുടെ അന്വേഷണ റിപോര്‍ട്ട് വന്നശേഷം മാറ്റമുണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചതായാണ് ബിനോയ് വിശ്വം പാര്‍ട്ടി യോഗത്തില്‍ പറഞ്ഞത്.

വിവാദ വിഷയങ്ങള്‍ സഭയില്‍ ചര്‍ച്ചയ്ക്കു വരുമ്പോള്‍ എന്ത് നിലപാട് സ്വീകരിക്കണമെന്നത് ആലോചിക്കാന്‍ ഇന്ന് സിപിഐ നിയമസഭാ കക്ഷി യോഗം ചേരുന്നുണ്ട്. എഡിജിപിയെ മാറ്റണമെന്ന നിലപാടില്‍ ഒട്ടും വിട്ടുവീഴ്ച്ച വേണ്ടെന്നാണ് പൊതുധാരണ. സഭയില്‍ എഡിജിപിയെ പ്രതിരോധിക്കേണ്ടതില്ലെന്നും സിപിഐ തീരുമാനമെടുത്തേക്കുമെന്നാണ് അറിയുന്നത്.

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement