16
Oct 2024
Fri
16 Oct 2024 Fri
Israel hezbollah

ബെയ്‌റൂത്ത്: ലബ്‌നാനിലേക്ക് കര വഴി കയറാനുള്ള ഇസ്രായേല്‍ സൈന്യത്തിന്റെ നീക്കം പൊളിയുന്നു.(Hezbollah shakes Israel in ground war; 17 Israeli soldiers were killed)  തെക്കന്‍ അതിര്‍ത്തി വഴി കയറിയ ഇസ്രായേല്‍ സൈനികരില്‍ ഭൂരിഭാഗവും കൊല്ലപ്പെടുകയോ മുറിവേല്‍ക്കുകയോ ചെയ്തായാണ് റിപോര്‍ട്ട്. 17 ഇസ്രായേലി സൈനികരെ കൊലപ്പെടുത്തിയതായി ഹിസ്ബുല്ല അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതിര്‍ത്തിയോട് ചേര്‍ന്ന ഹിസ്ബുല്ല കേന്ദ്രങ്ങള്‍ തകര്‍ക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് ഇസ്രായേല്‍ സൈന്യം കരയാക്രമണം ആരംഭിച്ചത്. എന്നാല്‍, മുന്നോട്ടുള്ള ഓരോ ഇഞ്ചിലും കനത്ത പ്രതിരോധം തീര്‍ക്കുകയാണ് ഹിസ്ബുല്ല.

ALSO READ: പ്രകൃതിവിരുദ്ധ പീഡനത്തിനു പിന്നാലെ മുങ്ങിയ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ജീവനൊടുക്കി

ആകാശത്ത് നിന്ന് ബോംബ് വര്‍ഷിക്കുന്നതിനൊപ്പം കരവഴിയും കയറാനുള്ള ഇസ്രായേല്‍ ശ്രമത്തിന് വലിയ തിരിച്ചടിയാണ് നേരിട്ടത്. ഹിസ്ബുല്ലയുടെ കൈയില്‍ പീരങ്കികളോ വ്യോമ വേധ തോക്കുകളോ ഇല്ലെങ്കിലും സ്ഥലപരിചയം പോരാളികള്‍ക്ക് വലിയ അനുകൂല ഘടകമാണ്.

അപരിചിതമായ പ്രദേശത്ത് വളരെ പതുക്കെ മുന്നോട്ട് നീങ്ങുന്ന ഇസ്രായേലി സൈന്യത്തിന് നേരെ ഗറില്ലാ യുദ്ധമുറയാണ് ഹിസ്ബുല്ല പോരാളികള്‍ പയറ്റുന്നത്. പൊടുന്നനെയുള്ള ആക്രമണങ്ങളില്‍ പകച്ചുപോവുകയാണ് ഇസ്രായേല്‍ സൈന്യമെന്നാണു റിപോര്‍ട്ട്.

24 മണിക്കൂറിനിടെ 34 മരണം

ലബ്‌നാന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ കനത്ത ബോംബിങ് തുടരുകയാണ് ഇസ്രായേല്‍. 24 മണിക്കൂറിനിടെ 37 പേര്‍ കൊല്ലപ്പെടുകയും 151 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 20 തവണയാണ് ഇസ്രായേലി യുദ്ധ വിമാനങ്ങള്‍ ആക്രമണം നടത്തിയത്.

അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ തുല്‍ക്കാറം അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 18 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.