15
Oct 2024
Sun
15 Oct 2024 Sun
KT jaleel muhammed ali kinaloor

കോഴിക്കോട്: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കെ.ടി ജലീല്‍ എംഎല്‍എയുടെ പരാമര്‍ശം ആര്‍എസ്എസിന് വടി നല്‍കുന്നതാണെന്ന് സമസ്ത കാന്തപുരം വിഭാഗം നേതാവ് മുഹമ്മദലി കിനാലൂര്‍.(Muhammad Ali Kinaloor statement against KT Jaleel) കുറ്റകൃത്യങ്ങളെ ഒരു സമുദായത്തിന്റെ തലയില്‍ കെട്ടിവെക്കുന്നത് ദുരുദ്ദേശപരമാണെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലപ്പുറത്ത് സ്വര്‍ണക്കടത്ത് കേസില്‍ പിടികൂടുന്ന 99 ശതമാനം പേരും മുസ്‌ലിംകളാണെന്നാണ് കെ.ടി ജലീലിന്റെ പ്രസ്താവന. ഈ വാദം നാളെ ദേശീയതലത്തില്‍ സംഘപരിവാര്‍ ഏറ്റെടുക്കു. അത് മുസ്‌ലിംകള്‍ക്കും മലപ്പുറത്തിനുമെതിരായ കാമ്പയിനാക്കി മാറ്റാനും സാധ്യതയുണ്ട്.

മതനേതാക്കളല്ല ഈ വിഷയത്തില്‍ നിലപാട് പറയേണ്ടത്. സംസ്ഥാനം ഭരിക്കുന്നവരാണ്. ആര്‍ക്ക് വേണ്ടിയാണ് സ്വര്‍ണം കടത്തുന്നതെന്ന് അന്വേഷിക്കേണ്ടത് അവരാണ്. അന്വേഷണം നടത്തി കുറ്റവാളികള്‍ക്ക് ശിക്ഷ വാങ്ങി നല്‍കണം.

അതിനായി ആഭ്യന്തര വകുപ്പിനെ പ്രേരിപ്പിക്കാന്‍ ബാധ്യതയുള്ള ഒരാള്‍ എല്ലാ കുറ്റവും സമുദായത്തിന് മേല്‍ ചാര്‍ത്തുന്നത് ശരിയല്ല. ഇത് ആത്യന്തികമായി ഗുണം ചെയ്യുക സംഘപരിവാറിനായിരിക്കുമെന്നും മുഹമ്മദലി കിനാലൂര്‍ വ്യക്തമാക്കി.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക