24
Oct 2024
Sun
24 Oct 2024 Sun
passenger dies after falling from train

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നു വീണ് യാത്രക്കാരന്‍ മരിച്ചു. (Kozhikode passenger dies after falling from train) തമിഴ്നാട് കാഞ്ചീപുരം സ്വദേശി ശരവണന്‍ ഗോപി (25) ആണ് മരിച്ചത്. മംഗളൂരു കൊച്ചുവേളി സ്‌പെഷ്യല്‍ ട്രെയിനില്‍ നിന്നാണ് വീണത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വാതിലില്‍ ഇരുന്നു യാത്ര ചെയ്തയാളാണ് അപകടത്തില്‍പ്പെട്ടത്. യുവാവിനെ തള്ളിയിട്ടതാണെന്ന സംശയത്തെ തുടര്‍ന്ന് റെയില്‍വേ താല്‍ക്കാലിക ജീവനക്കാരനായ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

സ്റ്റേഷനിലുണ്ടായിരുന്ന ഒരു സ്ത്രീ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂര്‍ സ്വദേശിയായ ഇയാളെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യല്‍ തുടരുകയാണ്.

മംഗലാപുരം കൊച്ചുവേളി എക്സ്പ്രസ് കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പിന്നിട്ടപ്പോഴായിരുന്നു പ്ലാറ്റ്ഫോമിനും സ്റ്റെപ്പിനുമിടയില്‍ ഒരാള്‍ കുടുങ്ങിക്കിടക്കുന്നതായി ശ്രദ്ധയില്‍പെട്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്നു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക