06
Oct 2024
Sun
06 Oct 2024 Sun
investigation report against adgp tabled on in assembly

തൃ​ശൂ​ര്‍ പൂ​രം ക​ല​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ഡി​ജി​പി അ​ജി​ത് കു​മാ​റി​ന്‍റെ അ​ന്വേ​ഷ​ണ റി​പോ​ര്‍​ട്ട് രഹസ്യസ്വഭാവം ഉള്ളതായതിനാൽ പു​റ​ത്തു​വി​ടി​ല്ലെ​ന്ന് സ​ർ​ക്കാ​ർ. സി​പി​ഐ നേ​താ​വ് വി ​എ​സ് സു​നി​ല്‍ കു​മാ​ർ വി​വ​രാ​വ​കാ​ശ നി​യ​മ പ്ര​കാ​രം ന​ൽ​കി​യ അ​പേ​ക്ഷ​യി​ലാ​ണ് ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഇക്കാര്യം വ്യക്തമാക്കിയത്. പൂ​രം ക​ല​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് ഹൈ​ക്കോ​ട​തി​യി​ല്‍ ഉ​ള്‍​പ്പെ​ടെ നി​ല​നി​ല്‍​ക്കു​ക​യാ​ണ്. പൂ​രം ക​ല​ക്ക​ലി​ല്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. വി​വ​രാ​വ​കാ​ശ നി​യ​മ​ത്തി​ലെ സെ​ക്ഷ​ന്‍ 24/4 അ​നു​സ​രി​ച്ച് ര​ഹ​സ്യ​സ്വ​ഭാ​വ​മു​ള്ള രേ​ഖ​യാ​യി പ​രി​ഗ​ണി​ച്ചാ​ണ് ഈ ​റി​പോ​ര്‍​ട്ട് പു​റ​ത്തു​വി​ടാ​ത്ത​തെ​ന്ന് സ​ർ​ക്കാ​ർ ന​ൽ​കി​യ മ​റു​പ​ടി​യി​ൽ പ​റ​യു​ന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുഖ്യമന്ത്രി ത്രിതല അന്വേഷണം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ഒരു ചോദ്യത്തിനും മറുപടി നല്‍കാനാകില്ലെന്നാണ് മറുപടിയിൽ പറയുന്നത്. എന്നാല്‍ ജനങ്ങള്‍ക്ക് അറിയാനുള്ള കാര്യമാണ് ചോദിച്ചതെന്നും രഹസ്യ സ്വഭാവമുള്ളവ ഒഴിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാന്‍ തയ്യാറാകണമെന്ന് വി എസ് സുനില്‍കുമാർ ആവശ്യപ്പെട്ടു.

പി വി അൻവർ എംഎൽഎയാണ് പൂരം കലക്കലിൽ എഡിജിപി അജിത് കുമാറിന് പങ്കുണ്ടെന്നാരോപിച്ച് രം​ഗത്തുവന്നത്. ഇതുശരിവയ്ക്കുന്ന തരത്തിലുള്ള വിവരങ്ങളും പുറത്തുവരികയുണ്ടായി. ​അൻവർ ആരോപണം തുടർന്നതോടെ ​ഗത്യന്തരമില്ലാതെ എഡിജിപിയെ സ്ഥാനത്ത് നിന്ന് മാറ്റാൻ സർക്കാർ നിർബന്ധിതരാവുകയും ചെയ്തിരുന്നു. എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടതുൾപ്പെടെയുള്ള വിവരങ്ങളായിരുന്നു പി വി അൻവർ പുറത്തുവിട്ടത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക