27
Oct 2024
Fri
27 Oct 2024 Fri
Kerala Rain Alert: Relief in Kerala today, intensity of rain has reduced, yellow alert in only four districts

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും മഴ തുടരും. ഇന്ന് വിവിധ ജില്ലകളില്‍ ഇടവിട്ട തോതില്‍ ഇടിയോടുകൂടിയ മഴപെയ്യുമെന്നാണ് കാലാസ്ഥാവകുപ്പിന്റെ പ്രവചനം. വരും മണിക്കൂറില്‍ തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ട്. എല്ലാ ജില്ലകളിലും നേരിയ തോതിലുള്ള മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും മഴയുടെ ശക്തി കുറഞ്ഞതിനാല്‍ ഇന്ന് ഒരു ജില്ലകളിലും മഴ അലേര്‍ട്ടുകള്‍ നല്‍കിയിട്ടില്ല.

കേരളത്തില്‍ അഞ്ച് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. തിങ്കളാഴ്ചവരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴ തുടരും.

കഴിഞ്ഞ ദിവസങ്ങളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് ഉണ്ടായിരുന്ന ജില്ലകളിലും മഴയുടെ തോത് കുറഞ്ഞിട്ടുണ്ട്. മലയോര പ്രദേശങ്ങളിലടക്കം നേരിയ മഴയാണ് ലഭിക്കുന്നത്.

തീരപ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ട്

കേരളത്തിലെ തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത നിലനില്‍ക്കുന്നു. അതിനാല്‍ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ട്. തീരദേശ മേഖലകളില്‍, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാനും കടലാക്രമണത്തിനുമുള്ള സാധ്യത നിലനില്‍ക്കുന്നു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

kerala rain updates: rain and thunderstorms continue