06
Oct 2024
Sat
06 Oct 2024 Sat
more than 100 rockets fired from Lebanon by Hezbollah

ഇസ്രായേലിനു നേരെ ഇന്നു മാത്രം ഹിസ്ബുല്ല തൊടുത്തത് നൂറിലേറെ റോക്കറ്റുകള്‍. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും ഇസ്രായേല്‍. വടക്കന്‍ ഇസ്രായേലില്‍ അറുപതിലേറെ റോക്കറ്റുകളും അപ്പര്‍ ഗലീലിയില്‍ 30 റോക്കറ്റുകളും ഹൈഫ തീരത്ത് 30 റോക്കറ്റുകളുമാണ് പതിച്ചതെന്ന് ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു. ഇതില്‍ ചില റോക്കറ്റുകള്‍ ലക്ഷത്തിലെത്തും മുമ്പ് തകര്‍ത്തുവെന്ന് ഇസ്രായേല്‍ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വസതിക്കുനേരെ ഹിസ്ബുല്ല ഇന്ന് ഡ്രോണാക്രമണം നടത്തിയിരുന്നു. ആക്രമണസമയം നെതന്യാഹുവും ഭാര്യയും വീട്ടിലുണ്ടായിരുന്നില്ലെന്നാണ് വിവരം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക