ബംഗളുരുവിലെ ഹെന്നൂറില്‍ നിര്‍മാണത്തിലിരുന്ന ബഹുനിലക്കെട്ടിടം തകര്‍ന്ന് മൂന്നുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കനത്ത മഴയെ തുടര്‍ന്നാണ് കെട്ടിടം നിലംപൊത്തിയത്.
|
അപകടസമയം 12 തൊഴിലാളികളാണ് കെട്ടിടത്തിലുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇവരില്‍ രണ്ടുപേരെ രക്ഷപ്പെടുത്തി. ബാക്കിയുള്ളവര്‍ കെട്ടിടത്തിന് അടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. വിവിധ വകുപ്പുകള്‍ സംയുക്തമായി രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്.
അതേസമയം അപകടസമയം കെട്ടിടത്തില്‍ 20 പേരുണ്ടായിരുന്നുവെന്ന് ടൈല്‍ പണിയുടെ കോണ്‍ട്രാക്ട് എടുത്തിട്ടുള്ള അഹമ്മദ് വ്യക്തമാക്കി. കെട്ടിടത്തിന്റെ അടിത്തറ ബലഹീനമായിരുന്നുവെന്നും ഇതാണ് അപകടത്തിനു കാരണമായതെന്നും അഹമ്മദ് ആരോപിച്ചു. ഏഴുനിലകെട്ടിടമാണ് തകര്‍ന്നുവീണത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





