ബിരുദം ഉണ്ടോ? എങ്കിലിതാ അടിപൊളി സര്ക്കാർ ജോലി; ജില്ലാ ജുഡീഷ്യറിയിൽ ടെക്‌നിക്കല്‍ പേഴ്‌സണ്‍ ആകാംകേരളത്തിൽ ജില്ലാ ജുഡീഷ്യറിയിലെ ഇസേവാ കേന്ദ്രത്തിലേക്കുള്ള ടെക്‌നിക്കല്‍ പേഴ്‌സണ്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ ഹൈക്കോടതിയുടെ റിക്രൂട്ട്‌മെന്റ് പോര്‍ട്ടല്‍ (www.hckrecruitment.keralacourts.in) വഴി ഓണ്‍ലൈനായി ആണ് അപേക്ഷിക്കേണ്ടത്. കേരള ഹൈക്കോടതി ആകെ 159 Technical person for eSewa Kendra ഒഴിവുകളിലേക്കാണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും ഒഴിവുകളുണ്ട്.
യോഗ്യതാ മാനദണ്ഡങ്ങളും വിശദാംശങ്ങളും താഴെ കൊടുക്കുന്നു.
|
അവസാന തീയതി: നവംബര്‍ 10
ആകെ ഒഴിവുകള്‍: 159
പ്രായം
1983 ജനുവരി 2ന് ശേഷം ജനിച്ചവര്‍ ആയിരിക്കണം.
വിദ്യാഭാസ യോഗ്യത
സര്‍ക്കാര്‍ അംഗീകൃത സ്ഥാപനം നല്‍കുന്ന ഏതെങ്കിലും വിഷയത്തില്‍ 3 വര്‍ഷത്തെ ഡിപ്ലോമ അല്ലെങ്കില്‍ ഏതെങ്കിലും സര്‍വകലാശാല അംഗീകരിച്ച ഏതെങ്കിലും വിഷയത്തില്‍ ബിരുദം.
പരിചയം:
I. ഐടി ഹെല്‍പ്പ് ഡെസ്‌ക് അല്ലെങ്കില്‍ ഐടി കോള്‍ സെന്റര്‍ സേവനങ്ങള്‍ അല്ലെങ്കില്‍ കോടതി ഇസേവാ കേന്ദ്രം അല്ലെങ്കില അക്ഷയ കേന്ദ്രം അല്ലെങ്കില്‍ CSC കേന്ദ്രം കൈകാര്യം ചെയ്യുന്നതില്‍ കുറഞ്ഞത് 1 വര്‍ഷത്തെ എങ്കിലും പരിചയം.
II. കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ സ്‌കീമില്‍ ‘പാരാ ലീഗല്‍ വോളണ്ടിയര്‍’ ആയി പരിചയം.
അല്ലെങ്കില്‍
കേരളത്തിലെ ഏതെങ്കിലും കോടതികളില്‍ ഇഫയലിംഗ് സഹായം നല്‍കാനുള്ള പരിചയം എങ്കിലും വേണം.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികള്‍ക്ക് മാസം 15,000 രൂപ ശമ്പളം ലഭിക്കും.
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ കേരള ഹൈക്കോടതിയുടെ വെബ്സൈറ്റ് വഴിയാണ് apply ചെയ്യേണ്ടത്. ആദ്യമായി അപേക്ഷിക്കുന്നവര്‍ ‘New Applicant’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത് രജിസ്റ്റര്‍ ചെയ്യുക. മറ്റുള്ളവര്‍ സ്വന്തം പ്രൊഫൈല്‍ ലോഗിന്‍ ചെയ്തു അപേക്ഷിക്കുക.
യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ് ചെയ്യുക
അപേക്ഷിക്കുന്ന സമയത്ത് സാധുവായ ഇമെയില്‍ ഐഡിയും മൊബൈല്‍ നമ്പറും നല്‍കുക
എല്ലാ വിവരങ്ങളും നല്‍കിയ ശേഷം സബ്മിറ്റ് ചെയ്യുക.
Applications are invited for the post of Technical Person for the post of Technical Person in District Judiciary in Kerala on contract basis.
Applications are invited for the post of Technical Person District Judiciary


