06
Oct 2024
Mon
06 Oct 2024 Mon
2024 Win Ballon d'Or winner annouce today

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലോക ഫുട്‌ബോളില്‍ തലമുറ മാറ്റം നടക്കുകയാണ്. പുതിയ ഫുട്‌ബോള്‍ രാജക്കന്‍മാരെ ഇന്ന് രാത്രി പ്രഖ്യാപിക്കും. കഴിഞ്ഞ രണ്ടുപതിറ്റാണ്ടിന് ശേഷം ഇതാദ്യമായി കിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണ്‍ മെസ്സിയും ഇല്ലാത്ത ബാലണ്‍ ദ്യോര്‍ ചുരുക്ക പട്ടിക പ്രഖ്യാപിച്ചിരിക്കുകയാണ്. 2003ന് ശേഷം ആദ്യമായാണ് മെസ്സിയോ റൊണാള്‍ഡോയോ ഇല്ലാത്ത അന്തിമപട്ടിക വരുന്നത്. 2003ന് ശേഷം മെസ്സി എട്ടുതവണയും ക്രിസ്റ്റ്യാനോ അഞ്ചുതവണയും ബാലണ്‍ ദ്യോര്‍ നേടി.

2003ല്‍ പെവല്‍ നദ് വെദ് ആണ് വിജയിയായത്. 2004ല്‍ ആന്‍ഡ്രി ഷെവ്‌ചെങ്കോയും 2005ല്‍ റൊണാള്‍ഡീഞ്ഞോയും 2006ല്‍ കക്കയും ആയി. 2008ലാണ് ക്രിസ്റ്റിയാനോക്ക് ആദ്യമായി പുരസ്‌കാരം ലഭിച്ചത്. പിന്നീട് 2009, 2010, 2011, 2012 എന്നീ തുടര്‍ച്ചയായി വര്‍ഷങ്ങളില്‍ മെസ്സിക്ക് ലഭിച്ചു. 2013, 2014 വര്‍ഷങ്ങളില്‍ വീണ്ടും റോണോ ജയിച്ചു. 2015ല്‍ മെസ്സിക്കും പിന്നീടുള്ള തുടര്‍ച്ചയായ രണ്ടുവര്‍ഷം (2016, 2017) കാലയളവില്‍ ക്രിസ്റ്റ്യാനോക്കും ലഭിച്ചു. റഷ്യന്‍ ലോകകപ്പ് നടന്ന 2018ല്‍ ക്രൊയേഷ്യയുടെ ലുക്കാ മോഡ്രിച്ചാണ് വിജയിയായത്. 2019ല്‍ വീണ്ടും മെസ്സിക്ക് ലഭിച്ചു. കൊവിഡ് കാലമായതിനാല്‍ 2020ല്‍ പ്രഖ്യാപനമുണ്ടായില്ല. 2021ല്‍ മെസ്സിയും 2022ല്‍ ഫ്രാന്‍സിന്റെ കരീം ബെന്‍സെമയും കഴിഞ്ഞതവണ മെസ്സിയും നേടി.

21 വര്‍ഷത്തിന് ശേഷം മെസ്സിയും റോണോയും ഇല്ലാതെ തയാറാക്കിയ ചുരുക്കപ്പട്ടികയില്‍ റയല്‍ മഡ്രിഡിന്റെ ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയറാണ് മുന്നില്‍. ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ഹാം, ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ, മാഞ്ചെസ്റ്റര്‍ സിറ്റിയുടെ നോര്‍വീജിയന്‍ അറ്റാക്കര്‍ എര്‍ലിങ് ഹാളണ്ട്, ബയേണ്‍ മ്യൂണിക്കിന്റെ ഇംഗ്ലീഷ് നായകന്‍ ഹാരി കെയ്ന്‍, അര്‍ജന്റീനയുടെ ഇന്റര്‍മിലാന്‍ താരം ലൗട്ടാറോ മാര്‍ട്ടിനെസ് എന്നിവരാണ് പട്ടികയില്‍ പേരുള്ള മറ്റ് താരങ്ങള്‍. കൂടുതല്‍ സാധ്യത കല്പിക്കപ്പെടുന്ന 24കാരനായ വിനി, റയലിനായി കഴിഞ്ഞ സീസണില്‍ 24 ഗോളും 11 അസിസ്റ്റും നേടി. ചാമ്പ്യന്‍സ് ലീഗ് ഫൈനലിലും റയലിനായി സ്‌കോര്‍ ചെയ്തു.

ഇന്ന് രാത്രി 12 മണിയോടെയാണ് പ്രഖ്യാപന ചടങ്ങ് തുടങ്ങുക.

2024 Ballon d’Or winner annouce today

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക