23
Nov 2024
Fri
23 Nov 2024 Fri
N S Madhavan selected for Ezhuthachan Award

സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്ക് നല്‍കുന്ന കേരള സര്‍ക്കാരിന്റെ പരമോന്നത പുരസ്‌കാരമായ എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍ എസ് മാധവന്. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് 2024ലെ പുരസ്‌കാരപ്രഖ്യാപനം നടത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എസ് കെ വസന്തന്‍ ചെയര്‍മാനും ഡോ. ടി കെ നാരായണന്‍, ഡോ. മ്യൂസ് മേരി ജോര്‍ജ് എന്നിവര്‍ അംഗങ്ങളും സി പി അബൂബക്കര്‍ മെംബര്‍ സെക്രട്ടറിയായുമുള്ള ജൂറിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. 1975ല്‍ ഐഎഎസ് നേടിയ എന്‍ എസ് മാധവന്‍ കേരള സര്‍ക്കാര്‍ ധനകാര്യവകുപ്പില്‍ സ്‌പെഷ്യല്‍ സെക്രട്ടറി ആയിരുന്നു.

കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, ഓടക്കുഴല്‍ പുരസ്‌കാരം, പത്മപ്രഭാപുരസ്‌കാരം, മുട്ടത്തുവര്‍ക്കി പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. 2015 മുതല്‍ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗമാണ് എന്‍ എസ് മാധവന്‍.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക