19
Nov 2024
Mon
19 Nov 2024 Mon
Kerala expat wins 45 crore rupees in Abudhabi Big Ticket draw

അബൂദബി ബിഗ്ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് 45 കോടി രൂപ(2 കോടി ദിര്‍ഹം)സമ്മാനം. ഷാര്‍ജയില്‍ പ്രവാസിയായ പ്രിന്‍സ് കോലശ്ശേരി സെബാസ്റ്റിയനാണ് നവംബര്‍ മൂന്നിന് നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 45.77 കോടി രൂപ സമ്മാനമായി ലഭിച്ചത്. 2015ലാണ് പ്രിന്‍സ് യുഎഇയിലെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൂട്ടുകാരും സഹപ്രവര്‍ത്തകരുമായ 9 പേര്‍ക്കൊപ്പം ചേര്‍ന്നാണ് പ്രിന്‍സ് ടിക്കറ്റെടുത്തത്. ഒരാള്‍ 100 ദിര്‍ഹം വച്ചായിരുന്നു ടിക്കറ്റിന് മുടക്കിയത്. രണ്ടുവര്‍ഷമായി തങ്ങള്‍ ഈ പതിവ് തുടരുകയായിരുന്നുവെന്നും സമ്മാനത്തുക തുല്യമായി വീതിച്ചെടുക്കുമെന്നും യുവാവ് വ്യക്തമാക്കി.

സമ്മാനം ലഭിച്ചുവെന്നത് വിശ്വസിക്കാനാവുന്നില്ലെന്നും സമ്മാനത്തുക എന്തു ചെയ്യണമെന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും പ്രിന്‍സ് പറയുന്നു. നാട്ടില്‍ നിര്‍മാണത്തിലിരിക്കുന്ന വീട് പൂര്‍ത്തിയാക്കണം, സാമ്പത്തികബുദ്ധിമുട്ടിനെ തുടര്‍ന്ന് നാട്ടിലേക്ക് പറഞ്ഞയച്ച മക്കളെ യുഎഇയിലെത്തിച്ച് പഠിപ്പിക്കണം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും പ്രിന്‍സ് പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക