30
Nov 2024
Wed
30 Nov 2024 Wed
Perinthalmanna native expat dies in Dubai days after returned from home land

അവധി കഴിഞ്ഞു നാട്ടില്‍ നിന്നെത്തിയതിനു പിന്നാലെ പെരിന്തല്‍മണ്ണ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബൈയിലെ ജബല്‍ അലിയില്‍ മരിച്ചു. താഴെക്കോട് മരുതലയിലെ പരേതനായ വലിയപറമ്പില്‍ ഹംസ-ഫാത്തിമ ദമ്പതികളുടെ മകന്‍ മുഹമ്മദ് അലി എന്ന അലിമുത്ത്(38)ആണ് മരിച്ചത്. പത്ത് ദിവസം മുമ്പാണ് മുഹമ്മദ് അലി അവധികഴിഞ്ഞു തിരികെയെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദുബായില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ജസ്‌ന. മക്കള്‍: നിദ ഫാത്തിമ, നിഹ ഫാത്തിമ. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടില്‍ കൊണ്ട് പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.