12
Nov 2024
Mon
12 Nov 2024 Mon
Bodour Al Qasimi chairs SBA board meeting,

43ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയ്ക്കിടെ ഷാര്‍ജ ബുക്ക് അതോറിറ്റിയുടെ മൂന്നാമത് ബോര്‍ഡ് യോഗം ചേര്‍ന്നു. ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍പെഴ്‌സന്‍ ശൈഖ ബൊദൂര്‍ ബിന്‍ത് സുല്‍ത്താന്‍ അല്‍ ഖാസിമി യോഗത്തിന് അധ്യക്ഷത വഹിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആഗോളതലത്തില്‍ സ്വാധീനമുണ്ടാക്കുന്നതിന് എസ്ബിഎയുടെ തന്ത്രപരമായ സംരംഭങ്ങളെ കുറിച്ചും എമിറാത്തി പ്രസാധകര്‍ക്ക് മൂല്യവത്തായ പങ്കാളിത്തം വളര്‍ത്തുന്നതിനുള്ള അതോറിറ്റിയുടെ സമീപകാല സംരംഭങ്ങളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. സുപ്രിംകൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അവര്‍ ചടങ്ങില്‍ നന്ദി പ്രകാശിപ്പിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക