ബോളിവുഡ് താരം ഹുമ ഖുറേഷി 43ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ വേദിയില്‍. തന്റെ പ്രഥമ നോവല്‍ സെബയെക്കുറിച്ച് ഹുമ ഖുറേഷി സംസാരിച്ചു. ഗള്‍ഫ് ന്യൂസ് എന്റര്‍ടെയിന്‍മെന്റ് എഡിറ്റര്‍ മഞ്ജുഷ രാധാകൃഷ്ണഷനുമായുള്ള സംഭാഷണമായിട്ടാരുന്നു പരിപാടി ഒരുക്കിയിരുന്നത്. തന്റെ ജീവിതയാത്രയെക്കുറിച്ചും ഫെമിനിസത്തോടുള്ള സമീപനത്തെക്കുറിച്ചും കഥപറച്ചിലിന്റെ ഭാവിയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുമൊക്കെ താരം പങ്കുവച്ചു.
|
അഭിനേത്രിയായും രചയിതാവായുമുള്ള ബുദ്ധമുട്ടുകളെക്കുറിച്ചുള്ള ചോദ്യത്തിനും ഹുമ ഖുറേഷി മറുപടി പറഞ്ഞു. രണ്ടും ഏറെ വിഭിന്നമാണെന്നും ചില സമയങ്ങളില്‍ സര്ഗാത്മകതയില് നിന്ന് നാം വഴിമാറിപ്പോവേണ്ടിവരുമെന്നും അതു തനിയെ സംഭവിക്കുകയാണ് ചെയ്യുകയെന്നും അവര്‍ പറഞ്ഞു. പൂ വിരിയുന്നതു പോലെയാണത്. നിങ്ങള്ക്കതിനായി ബലംപ്രയോഗിക്കാനാവില്ല. സമയമാവുമ്പോള്‍ അത് വിരിയുമെന്നും ഹുമ ഖുറേഷി വ്യക്തമാക്കി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





