ജിദ്ദ: പെൻറിഫ് ജിദ്ദയുടെ ആഭിമുഖ്യത്തിൽ അലി അരി ക്കത്തിന്റെ ’ജീവിതം‘ എന്ന ഡോക്യുമെന്ററിയുടെ പ്രദർശനവും ചർച്ചയും നടന്നു. ഒരു നിമിഷത്തെ അശ്രദ്ധയിൽ ജീവിതം തകർന്നുപോയവരുടെ ഉയർത്തെഴുന്നേൽപ്പിന്റെ കഥ പറയുന്നതാണ് ഡോക്യുമെന്ററിയുടെ ഇതിവൃത്തം. പെൻറിഫ് അഡ്വൈസറി ബോർഡ് അംഗവും പ്രശസ്ത എഴുത്ത് കാരിയുമായ റജിയ വീരാൻ, ഡോക്യുമെന്ററിയുടെ ടെക്നിക്കൽ വശം തൊട്ട് ഫ്രയിം ബൈ ഫ്രയിം അവലോകനം നടത്തിയത് സദസ്സിന്റെ മുക്ത ഖണ്ഡം പ്രശംസ നേടി.
|
സിനിമാ സംവിധായകൻ സന്തോഷ് ഖാൻന്റെ അവലോകനം സദസ്സിന് പുതിയ അനുഭവം പകർന്നു ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് കബീർ കൊണ്ടോട്ടി ‘ജീവിതം’ നൽകുന്ന മൂന്ന് സന്ദേശങ്ങളെക്കുറിച്ച് എടുത്ത് പറഞ്ഞു. മാതൃഭൂമി റിപ്പോർട്ടർ ജാഫറലി പാലക്കോട്, എഴുത്തുകാരൻ ഷാജു അത്താണിക്കൽ, അഡ്വക്കറ്റ് ഷംസുദ്ദീൻ, പെൻറിഫിന്റെ മെമ്പർ കൂടിയായ ഷൗക്കത്ത് തോണിക്കര സ്വന്തം കവിത ചൊല്ലിക്കൊണ്ട് ഡോക്യുമെന്ററി നൽകുന്ന സന്ദേശം ഉൾകൊള്ളണമെന്ന് പറഞ്ഞു.
അസൈൻ ഇല്ലിക്കൽ, അബ്ദുള്ള മുക്കണ്ണി എന്നിവർ ഇത്തരം വർക്കുകൾ ഇനിയും ഉണ്ടാകട്ടെ എന്നാശംസിച്ചു. പ്രൊഡ്യൂസർ നാസ്സർ തിരുനിലത്ത് മാനുഷിക സന്ദേശമാണ് ഇത് നിർമിക്കാൻ സന്നദ്ധനായി മുന്നോട്ട് വരാൻ കാരണമെന്ന് പറഞ്ഞു. ഞങ്ങളുടെ സഹതാപം കാണിക്കാനാന്നെങ്കിൽ ഞങ്ങളെ ഷൂട്ട് ചെയ്യരുതെന്ന അനുഭവം, സംവിധായകൻ അലി അരിക്കത്ത് സദസ്സുമായി പങ്കിട്ടു.
പലപ്പോഴും ഷോട്ടുകൾ എടുക്കുമ്പോൾ മനസ്സ് തകർന്ന് പോയ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് പോലൊരു ക്ലാസ്സ് ഓഡിയൻസിന് മുമ്പിൽ ഇത്തരമൊരു ഡോക്യുമെൻററി പ്രദർശിപ്പിച്ചതിൽ ചാരിതാർത്ഥ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പെൻറിഫ് ഓർഗനൈസിംഗ് സിക്രട്ടറി അഷ്റഫ് താഴെക്കോട് ആമുഖ പ്രസംഗ നടത്തിയ യോഗത്തിൽ മുഹ്സിൻ തയ്യിൽ സ്വാഗതം പറഞ്ഞു. പെൻറിഫ് രക്ഷാധികാരി ലത്തീഫ് കാപ്പുങ്ങൽ ഉൽഘാനം നിർവ്വഹിച്ച ഡോക്യുമെന്ററി പ്രദർശനത്തിന് ശേഷം നടന്ന ചർച്ചയിൽ പെൻറിഫ് പ്രസിഡന്റ് അയ്യൂബ് മുസ്ലിയാരകത്ത് അദ്ധ്യക്ഷത വഹിച്ചു. അലി ഹൈദർ, ഹുവൈസ്, അദ്നു, അസ്കർ, സക്കീർ വലമ്പൂർ എന്നിവർ നിയന്ത്രിച്ച മീറ്റിംഗിൽ വീരാൻ കാരു കുളത്തിങ്ങൽനന്ദി പറഞ്ഞു.


