26
May 2026
Tue
26 May 2026 Tue
Abdul Raheem freed from Saudi jail

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന കോഴിക്കോട് ഫറോഖ് സ്വദേശി അബ്ദുല്‍ റഹീം ജയില്‍മോചിതനായി. മോചന ഉത്തരവില്‍ അധികൃതര്‍ ഒപ്പുവച്ചതോടെയാണ് റഹീമിന്റെ മോചനം സാധ്യമായത്. ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാവുന്ന മുറയ്ക്ക് അദ്ദേഹം നാട്ടിലേക്ക് തിരിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴുത്തിന് കീഴേക്ക് തളര്‍ന്ന 15കാരന്റെ മരണവുമായി ബന്ധപ്പെട്ടാണ് അബ്ദുല്‍ റഹീമിനെ വധശിക്ഷയ്ക്കു വിധിച്ചിരുന്നത്. കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ട ഭീമമായ ദിയാധനം പൊതുജനങ്ങളില്‍ നിന്ന് സമാഹരിച്ചു നല്‍കിയതോടെയാണ് കുട്ടിയുടെ കുടുംബം റഹീമിന് മാപ്പ് നല്‍കിയതും മോചനത്തിനു വഴിതെളിഞ്ഞതും.

എന്നാല്‍ മറ്റു വകുപ്പുകളില്‍ 20 വര്‍ഷത്തെ തടവ് പൂര്‍ത്തിയാക്കിയാല്‍ മാത്രമേ റഹീമിനെ വിട്ടയ്ക്കുമായിരുന്നുള്ളൂ. ശിക്ഷാകാലാവധി പൂര്‍ത്തിയായതോടെയാണ് ഇപ്പോള്‍ മോചിപ്പിച്ചത്. നാട്ടില്‍ നിന്ന് സൗദിയിലെത്തിയ റഹീമിന്റെ വൃദ്ധ മാതാവ് ഏതാനും മാസങ്ങള്‍ക്കു മുമ്പ് ജയിലില്‍ മകനെ സന്ദര്‍ശിച്ചിരുന്നു.

ALSO READ: ഷുഹൈബ് വധക്കേസ് പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി