31
Jun 2026
Tue
31 Jun 2026 Tue
Niss Football tournament at Jeddah

ജിദ്ദ: ജിദ്ദയില്‍ നിസ്സ് അറേബ്യ ജൂണ്‍ 18, 19 തിയ്യതികളില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ഫിഫ വേള്‍ഡ് കപ്പിനോട് അനുബന്ധിച്ച് കായിക രംഗത്ത് കാല്‍പന്ത് കളിയുടെ ഊര്‍ജം പകരുന്നതിന് വേണ്ടി എന്‍ കംഫര്‍ട്ട് ‘ധമാക വേള്‍ഡ് കപ്പ് 2026’ എന്ന പേരിലാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ സാമൂഹ്യ സാംസ്‌കാരിക മീഡിയ രംഗത്ത് സജീവമായ നിസ്സ് അറേബ്യ ജിദ്ദ ഒളിംപിക് വില്ലേജ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടത്തുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സൗദി സ്‌പോര്‍ട്‌സ് അതോറിറ്റിയുടെ അംഗീകാരത്തോടെയാണ് ടൂര്‍ണമെന്റ് നടത്തുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജിദ്ദയിലെ പ്രമുഖ ക്ലബ്ബുകളായ ബ്ലാക്ക് റൈഡ് എഫ് സി, അറബ് ഡ്രീം എഫ് സി, ചാംസ് എഫ് സി, ബാന്‍ ബാക്കറി എഫ് സി, സെവന്‍ സ്റ്റാര്‍ എഫ് സി, റീം അല്‍ ഉല എഫ് സി, യാമ്പു എന്നിവര്‍ ടൂര്‍ണമെന്റില്‍ മാറ്റുരക്കും. നയന്‍സ് ഫോര്‍മാറ്റിലാണ് മല്‍ത്സരങ്ങള്‍ നടത്തപ്പെടുക.

മത്സരങ്ങള്‍ രാത്രി 8.30 മുതല്‍ പുലര്‍ച്ചെ രണ്ടുവരെയാണ്. ടൂര്‍ണമെന്റിന്റെ ഫിക്‌സചര്‍ പ്രകാശനവും ട്രോഫി അനാച്ഛാദനവും കഴിഞ്ഞ ദിവസം ജിദ്ദയില്‍ നടന്നു.
നാണി മാസ്റ്റര്‍, ഷിബു തിരുവനന്തപുരം, ഹക്കീം പാറക്കല്‍, ഹിഫ്‌സു റഹ്‌മാന്‍, ജലീല്‍ കണ്ണമംഗലം, കബീര്‍ കൊണ്ടോട്ടി, മുസാഫിര്‍, അബു കട്ടുപ്പാറ തുടങ്ങിയവര്‍ സംസാരിച്ചു. വി പി മുഹമ്മദ് അലി, മുഹ്‌സിന്‍ എന്‍ കംഫര്‍ട്, മുജീബ് റീഗള്‍, നാസര്‍ എമറാള്‍ഡ്, ഡോ ഇന്ദു ചന്ദ്രശേഖര്‍, നൗഷാദ് ചാത്തല്ലൂര്‍, റാഫി ബീമാപള്ളി, അയൂബ് മാസ്റ്റര്‍, നാസര്‍ ജമാല്‍, ഷമീം ടീച്ചര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ALSO READ: ഇനി വറുതിക്കാലം; ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക