25
Nov 2024
Sat
25 Nov 2024 Sat
nursing student died after falling from the hostel building

പത്തനംതിട്ട: ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍നിന്നു വീണു പരിക്കേറ്റ നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു. തിരുവനന്തപുരം അയിരൂര്‍പാറ രാമപുരത്തുപൊയ്ക ശിവം വീട്ടില്‍ സജീവ്, രാധാമണി ദമ്പതികളുടെ മകള്‍ അമ്മു സജീവ് (21) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചുട്ടിപ്പാറ ഗവ നഴ്‌സിങ് കോളജിലെ 4ാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്ന അമ്മു ഇന്നലെ വൈകിട്ടാണ് വീണത്.

വീഴ്ചയില്‍ പരുക്കേറ്റ വിദ്യാര്‍ഥിനിയെ അധ്യാപകരും സഹപാഠികളും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചു. കാലിനു സാരമായി പരുക്കേറ്റിരുന്നു. റഫര്‍ ചെയ്യുന്ന കാര്യം വീട്ടുകാരെ അറിയിച്ചപ്പോള്‍ തിരുവനന്തപുരത്തെ ആശുപത്രിയിലേക്കു മാറ്റാനാണ് നിര്‍ദേശിച്ചത്. തുടര്‍ന്ന് ഐസിയു ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിച്ചു. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. അധ്യാപകരും സഹപാഠികളും ഒപ്പമുണ്ടായിരുന്നു.

സഹോദരന്‍: അഖില്‍ സജീവ്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 04712552056)

nursing student died after falling from the hostel building