14
Nov 2024
Sun
14 Nov 2024 Sun
Kerala boy drown in Dubai beach

പതിനഞ്ചുകാരനായ മലയാളി വിദ്യാര്‍ഥി ദുബൈയില്‍ കടലില്‍ മുങ്ങിമരിച്ചു. തിരയില്‍പെട്ട സഹോദരിയെ രക്ഷിച്ചു. പ്രവാസിയായ മുഹമ്മദ് അഷ്‌റഫിന്റെ മകനും ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയുമായ അഹമ്മദ് അബ്ദുല്ല മഫാസ് ആണ് മരിച്ചത്. മകന്‍ കൂട്ടുകാര്‍ക്കൊപ്പം പോവാനിരുന്നതായിരുന്നുവെന്നും എന്നാല്‍ തങ്ങളുടെ നിര്‍ബന്ധത്തിനു വഴങ്ങി ബീച്ചിലേക്ക് വരികയായിരുന്നുവെന്നും അഹമ്മദ് അബ്ദുല്ലയുടെ പിതാവ് മുഹമ്മദ് അഷ്‌റഫ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചായ കുടിച്ചിരുന്നപ്പോഴാണ് മകള്‍ കടലില്‍ നീന്തണമെന്ന് ആവശ്യപ്പെട്ടത്. ഈ സമയം താന്‍ ശുചിമുറിയില്‍ പോയിരിക്കുകയായിരുന്നു. അമ്മ തീരത്തിരിക്കെ മക്കള്‍ രണ്ടുപേരും കടലില്‍ ഇറങ്ങുകയും ഈ സമയമെത്തിയ കൂറ്റന്‍ തിരയില്‍ ഇരുവരും അകപ്പെടുകയുമായിരുന്നു.

നിലവിളി കേട്ട് ബീച്ചിലുണ്ടായിരുന്ന അറബ് പൗരനാണ് പെണ്‍കുട്ടിയെ രക്ഷിച്ചത്. എന്നാല്‍ അപ്പോഴേക്കും ആണ്‍കുട്ടിയെ കാണാതായിരുന്നു. വെള്ളിയാഴ്ച വൈകീട്ടായിരുന്നു അപകടം. അഹമ്മദ് അബ്ദുല്ല മഫാസടക്കം നാലുമക്കളാണ് മുഹമ്മദ് അഷ്‌റഫിനുള്ളത്. വര്‍ഷങ്ങളായി കുടുംബം ദുബൈയിലാണ് താമസിക്കുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക